ഗ്രീന്‍ ആര്‍മി ആംബുലന്‍സ് സമര്‍പ്പണവും ബൈത്തുറഹ്മ പ്രഖ്യാപനവും കൊടുവള്ളി: ഗ്രീന്‍ ആര്‍മി വാട്‌സ്ആപ് കൂട്ടായ്മയുടെ സഹകരണേത്താടെ ആരംഭിച്ച ബാഹിര്‍ മെമ്മോറിയല്‍ ആംബുലന്‍സ് സമര്‍പ്പണവും ബൈത്തുറഹ്മ പ്രഖ്യാപനവും ശനിയാഴ്ച വൈകീട്ട് നാലിന് കൊടുവള്ളി കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കൊടുവള്ളി പൊലീസ് സി.ഐ ബിശ്വാസ് മുഖ്യാതിഥിയാവും. ഗ്രീന്‍ ആര്‍മി സൊസൈറ്റി പ്രഖ്യാപനം സി. മോയിന്‍ കുട്ടിയും ബ്രോഷര്‍ പ്രകാശനം വി.എം. ഉമ്മര്‍ മാസ്റ്ററും കിഴക്കോത്ത് പഞ്ചായത്തില്‍ നിര്‍മിക്കുന്ന രണ്ട് ബൈത്തു റഹ്മ വീടുകളുടെ പ്രഖ്യാപനം ഇബ്രാഹീം എളേറ്റിലും നിര്‍വഹിക്കും. എം.എ. റസാഖ് മാസ്റ്റര്‍ ആംബുലന്‍സിെൻറ താക്കോല്‍ ഏറ്റുവാങ്ങും. മുനിസിപ്പല്‍ ലീഗ് സെക്രട്ടറി കെ.കെ.എ. ഖാദര്‍ ബാഹിര്‍ അനുസ്മരണ പ്രകാശനം നടത്തും. തുടര്‍ന്ന് ചാരിറ്റിയും സോഷ്യല്‍ മീഡിയയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. താമരശ്ശേരി സി.എച്ച്. സെൻറർ സ്ഥാപകനും പൊതുപ്രവര്‍ത്തകനുമായ കെ.സി. മാമു മാസ്റ്ററെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഗ്രീന്‍ ആര്‍മി ഭാരവാഹികളായ നജീബ് തച്ചംപൊയില്‍, നൗഷാദ് കോഴങ്ങോറന്‍, മുജീബ് ആവിലോറ, സിദ്ദീഖ് മലബാരി, വി.കെ. റഷീദ്, മുസ്തഫ സനം, മുനീര്‍ നെല്ലാങ്കണ്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.