കുന്ദമംഗലത്ത്​ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച്​ അഞ്ചുപേർക്ക്​ പരിക്ക്​

കുന്ദമംഗലം: ദേശീയപാതയിൽ കുന്ദമംഗലത്തിനടുത്ത് പന്തീർപാടം അങ്ങാടിയിൽ ആംബുലൻസ് വാനും േലാറിയും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30ന് കനത്ത മഴയത്താണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ നരിക്കുനി മൂസ (64), നഴ്സുമാരായ കൊടുവള്ളി ഷീജ (36), താമരശ്ശേരി ഷീജ (30), പിഞ്ചുകുഞ്ഞായ ബേബി സുമയ്യ, പിതാവ് മുസ്തഫ (50) എന്നിവർക്കാണ് പരിക്കേറ്റത്. കൊടുവള്ളി എം.പി.സി ആശുപത്രിയുടെ ആംബുലൻസ് പിഞ്ചുകുഞ്ഞുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകവെ എതിർദിശയിൽ കൊടുവള്ളി ഭാഗത്തേക്ക് സിമൻറ് കയറ്റിവരുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. വാനിലെ ഡ്രൈവറെയും മറ്റുള്ളവരെയും ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് അരമണിക്കൂറിലേറെ സമയം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. അധ്യാപക ഒഴിവ് കുന്ദമംഗലം: ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ അഗ്രികൾച്ചർ വിഭാഗത്തിൽ വൊക്കേഷനൽ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. േയാഗ്യതയുള്ളവർ തിങ്കളാഴ്ച 10 മണിക്ക് സ്കൂൾ ഒാഫിസിൽ ഇൻറർവ്യൂവിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.