ആൽക്കഹോളിക്​ അനോനിമസ്​ സിൽവർ ജൂബിലി ആഘോഷം

കോഴിക്കോട്: മദ്യാസക്തരുടെ കൂട്ടായ്മയായ ആൽക്കേഹാളിക് അനോനിമസ് സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ജൂലൈ എട്ടിന് വൈകീട്ട് മൂന്നുമണി മുതൽ ഒമ്പതിന് ഉച്ചക്ക് രണ്ടുവരെ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുജന സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം സ്പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർ അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും. ഡോ. പി.എൻ. സുരേഷ്കുമാർ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഒമ്പതിന് രാവിലെ മുതൽ ആൽക്കഹോളിക് അനോനിമസ് കുടുംബാംഗങ്ങൾ ഒത്തുചേരും. 20 വർഷമായി സുബോധജീവിതം നയിക്കുന്നവരെ ചടങ്ങിൽ ആദരിക്കും. മദ്യപാനം നിർത്തണമെന്ന് ആഗ്രഹിക്കുന്നവർ 9349510022, 9349610022 നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.