ബഷീർ ദിനാചരണം നന്തിബസാർ: വൻമുകം -എളമ്പിലാട് എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണം നടന്നു. ബഷീറിെൻറ മകൻ അനീസ് ബഷീർ ഫോണിലൂടെ ദിനാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി അദ്ദേഹം ഫോണിലൂടെ സംവദിച്ചു. കുട്ടികൾ തയാറാക്കിയ ബഷീർ സ്പെഷൽ പതിപ്പ് 'ഭൂമിയെ സ്നേഹിച്ച ബഷീർ' സ്കൂൾ ലീഡർ ദിയ ലിനീഷ് മുഹമ്മദ് ആദിഫിന് കൈമാറി പ്രകാശനം ചെയ്തു. ജിസ ഫാത്തിമ, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാഹിൻ, മെഹറിൻ എന്നിവർ സംസാരിച്ചു. 'കർഷക പെൻഷൻ ഉപാധിരഹിതമായി നൽകണം' പേരാമ്പ്ര: കർഷക പെൻഷന് ഉപാധികൾ വെച്ച സർക്കാർ നടപടി അടിയന്തരമായി തിരുത്തണമെന്ന് കേരകർഷകസംഘം ജില്ലകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിവിധ പെൻഷനുകൾ അനുവദിക്കുന്ന കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കുന്ന സർക്കാർ, കർഷകരോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. നാളികേര വിലയിടിവ് മൂലം പ്രയാസമനുഭവിക്കുന്ന കേര കർഷകർക്കായി അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരകർഷക സംഘം ജില്ല പ്രസിഡൻറ് സി.കെ. ജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ഐ.വി. ശശാങ്കൻ പ്രക്ഷോഭപരിപാടികൾ വിശദീകരിച്ചു. കെ. നാരായണക്കുറുപ്പ്, ഒ.ടി. രാജൻ, പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.