ചേളന്നൂർ: വേനലിലും മഴയിലും ഒരുപോലെ ദുരിതംപേറി ഒരു കുടുംബം മനുഷ്യസ്നേഹികളുടെ സഹായത്തിന് കൈനീട്ടുന്നു. ചേളന്നൂർ പുളിബസാറിലാണ് ഇരുമ്പുഷീറ്റുകൾക്ക് താഴെ ഒറ്റമുറിയിലൊതുങ്ങുന്ന വീട്ടിൽ രണ്ട് പെൺകുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. ഇതിൽ ഒരു കുട്ടി അംഗപരിമിതയാണ്. മഴ പെയ്താൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേൽക്കൂര തീർത്ത വീട് വെള്ളംകൊണ്ട് നിറയുന്ന അവസ്ഥയാണ്. വേനലിൽ പകൽ ചൂടുകാരണം വീടിനകത്ത് ഇരിക്കാൻ പോലും പറ്റില്ല. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ പെട്ടവരാണെങ്കിലും മൂന്ന് സെൻറിലെ കൊച്ചുകൂരയിൽ കഴിയുന്ന ഇവർക്ക് താമസയോഗ്യമായ വീട് നിർമിക്കാൻ സർക്കാറിൽനിന്നോ മറ്റ് ഏജൻസികളിൽനിന്നോ സഹായം ലഭിച്ചിട്ടില്ല. പിതാവ് കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവർ കഴിയുന്നത്. മകളുടെ ചികിത്സക്കാവശ്യമായ തുക ഇതിൽനിന്നു വേണം കണ്ടെത്താൻ. ഉദാരമതികളുടെ സഹായത്തോടെ അശ്വതിക്കും കുടുംബത്തിനും വീട് നിർമിക്കാൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. യോഗത്തിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല അധ്യക്ഷത വഹിച്ചു. 10ാം വാർഡ് മെംബർ വി. ബാലകൃഷ്ണൻ ചെയർമാനും ഒ.വി. മുഹമ്മദലി കൺവീനറുമാണ്. ചേളന്നൂർ കനറ ബാങ്കിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 1909101028697, െഎ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി 0001909. photo wed/ ku/ aswathi ചേളന്നൂർ പുളിബസാറിെല അശ്വതിയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.