സാമൂഹിക സേവന രംഗത്തെ സുരക്ഷിതമായ അടിസ്ഥാനമാണ് പൊലീസ് സേന -മന്ത്രി കൽപറ്റ: പൊലീസും ജനങ്ങളും തമ്മിൽ അന്തരമുണ്ടാവേണ്ടതില്ലെന്നും സേനക്ക് ജനകീയമുഖം നൽകുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കൽപറ്റയിൽ കേരള പൊലീസ് അസോസിയേഷൻ 34ാമത് ജില്ല സമ്മേളനത്തിെൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണ--പ്രതിപക്ഷ കക്ഷികളെല്ലാം എല്ലായ്പോഴും പരാമർശിക്കുക എന്നതുതന്നെ പൊലീസിന് ലഭിക്കുന്ന അംഗീകാരമാണ്. പൊലീസിനെ എല്ലാവർക്കും ആവശ്യമുണ്ട് എന്നതാണ് ഇത് തെളിയിക്കുന്നത്. ആ ഉത്തരവാദിത്തബോധമാണ് സംഘടനാപ്രവർത്തനത്തിന് പിന്നിൽ ഉണ്ടാവേണ്ടത്. സാമൂഹിക സേവനരംഗത്തെ സുരക്ഷിത അടിസ്ഥാനമായ പൊലീസ് സേന സുതാര്യവും ജനാധിപത്യപരവും സംശുദ്ധവുമായിരിക്കണമെന്നതിൽ സർക്കാറിനും മുഖ്യമന്ത്രിക്കും നിഷ്കർഷയും നിർബന്ധബോധ്യവുമുണ്ട്- -രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കെ.പി.എ ജില്ല പ്രസിഡൻറ് കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, കൽപറ്റ ഡിവൈ.എസ്.പി കെ. മുഹമ്മദ് ഷാഫി, സിനിമാതാരം അബുസലീം, കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, കെ.പി.ഒ.എ ജില്ല സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി.എ സംസ്ഥാന നിർവാഹകസമിതി അംഗം കെ. തോമസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സംഘടനയുടെ ആദ്യകാല ഭാരവാഹി അലവിക്കുട്ടിയെയും കലാപ്രവർത്തനത്തിൽ മികവു പുലർത്തിയ രഞ്ജിത്തിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. സമ്മേളനത്തിെൻറ ഭാഗമായി വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി.എ ജില്ല സെക്രട്ടറി പി.ജി. സതീഷ്കുമാർ സ്വാഗതവും ജോയിൻറ് സെക്രട്ടറി ടി.ജെ. സാബു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ല പ്രസിഡൻറ് കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി പി.ജി. സതീഷ്കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സ്പെഷൽ ബ്രാഞ്ച് മുൻ ഡിവൈ.എസ്.പി വി. കുഞ്ഞൻ, സ്വാഗതസംഘം കൺവീനർ എൻ. ബഷീർ, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് സണ്ണി ജോസഫ്, ജില്ല ട്രഷറർ കെ. ശിവശങ്കരൻ, എ.ജി. രാജേഷ്, ലതീഷ്കുമാർ, പി.എ. ജംഷീർ എന്നിവർ സംസാരിച്ചു. MONWDL1 കേരള പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തിെൻറ പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.