തിരക്കേറിയ ചുങ്കം ബസ്സ്റ്റോപ്പിലാണ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് സുല്‍ത്താന്‍ ബത്തേരി: ചുങ്കത്തെത്തുന്ന യാത്രക്കാര്‍ക്ക് മഴയായാലും വെയിലായായും കയറിനില്‍ക്കണമെങ്കില്‍ കടത്തിണ്ണയാണ് ശരണം. പെരുമഴ പെയ്യുമ്പോള്‍ കടകളുടെ ഉള്ളിലും യാത്രക്കാര്‍ നിറയും. നൂറുകണക്കിനാളുകള്‍ ബസ് കാത്തുനില്‍ക്കുന്നിടത്താണ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത്. ബത്തേരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റോപ്പാണ് ചുങ്കത്തേത്. ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം നടപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് പൊളിച്ചുനീക്കിയിരുന്നു. നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം പുനര്‍നിര്‍മിക്കാനായിരുന്നു തീരുമാനം. ഇവിടെ നടപ്പാതയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കിയില്ല. കൈവരി പിടിപ്പിക്കാനുള്ള പണിയാണ് ബാക്കിയുള്ളത്. പുല്‍പള്ളി, പാട്ടവയൽ, ചീരാല്‍ ഭാഗത്തേക്ക് പോകുന്നവര്‍ കീര്‍ത്തി ടവറിെൻറ പടികളിലും കടത്തിണ്ണകളിലുമാണ് നില്‍ക്കുന്നത്. കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടായതോടെ പലരും കടത്തിണ്ണയിലും പടികളിലും നില്‍ക്കരുതെന്ന് നോട്ടീസ് പതിച്ചു. വലിയ മഴപെയ്യുമ്പോള്‍ കടത്തിണ്ണയില്‍ കയറിനില്‍ക്കുകയല്ലാതെ യാത്രക്കാര്‍ക്ക് മറ്റു മാര്‍ഗമില്ല. ബസ് കാത്തുനില്‍ക്കുന്നവരെക്കൊണ്ട് പ്രവേശനം സാധിക്കാതെവന്നതോടെ സമീപത്തെ സ്റ്റുഡിയോക്കു സമീപം ഇരിപ്പിടം സ്ഥാപിച്ചു. ഈ സ്ഥലം യുവാക്കൾ ൈകയേറി. പ്രായമായവരും കുട്ടികളുമായി എത്തുന്നവരും ഒരു നിവൃത്തിയുമില്ലാതെ വലയുകയാണ്. അവശരായവരോട് കടത്തിണ്ണയില്‍ വഴിയടച്ച് നില്‍ക്കരുതെന്നു പറയാന്‍ കടക്കാര്‍ക്കും സാധിക്കുന്നില്ല. ബത്തേരിയിലെ മിക്ക കോളജുകളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ ചുങ്കത്താണ് ബസ് കാത്തുനില്‍ക്കുന്നത്. രാവിലെയും വൈകീട്ടും റോഡിനിരുവശവും കടത്തിണ്ണയിലും നടപ്പാതയിലും നിറയെ ആളുകളായിരിക്കും. ഇത് കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. മുനിസിപ്പല്‍ ഓഫിസ് പരിസരത്തെ കാത്തിരിപ്പു കേന്ദ്രവും നടപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് പൊളിച്ചുനീക്കിയതാണ്. ഇത് പുതുക്കിപ്പണിതിട്ട് ഏറെ നാളായി. അതേസമയം, ചുങ്കത്ത് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കുന്നതിനോട് അധികാരികള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. SUNWDL3 ബത്തേരി ചുങ്കത്ത് ബസ് കാത്ത് കടത്തിണ്ണയില്‍ നില്‍ക്കുന്നവര്‍ ഡി.സി.എ അപേക്ഷ ക്ഷണിച്ചു കൽപറ്റ: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഈ അധ്യയന വർഷം ഡി.സി.എ പ്രവേശനത്തിനായി, തിരുവനന്തപുരം എൽ.ബി.എസ് സെൻററിലേക്ക് അപേക്ഷ ക്ഷണിച്ചു. വരുമാനത്തിെൻറ അടിസ്ഥാനത്തിൽ 50 ശതമാനം, 75 ശതമാനം എന്നിങ്ങനെയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 ശതമാനവും ഫീസ് ഇളവ് ലഭിക്കും. അപേക്ഷഫോറം ജൂലൈ അഞ്ചുവരെ കോഴിക്കോട് സിവിൽ സ്റ്റേഷന് എതിർവശത്തുള്ള തൊഴിലാളി ക്ഷേമനിധി ബോർഡ് കാര്യാലയത്തിൽനിന്ന് ലഭിക്കും. അപേക്ഷ ജൂലൈ 10നകം സമർപ്പിക്കണം. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/വി.എച്ച്.എസ്.സി/ഡിപ്ലോമ. ഫോൺ: 0495 2372480. മദ്യനയത്തിനെതിരെ പ്രകടനം സുല്‍ത്താന്‍ ബത്തേരി: എൽ.ഡി.എഫ് സര്‍ക്കാറിെൻറ മദ്യനയത്തിനെതിരെ ജൂലൈ ഒന്ന് വഞ്ചനദിനമായി ആചരിക്കുന്നതിെൻറ ഭാഗമായി വെൽഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഭക്ഷണം, വസ്ത്രം, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലും മദ്യം സുലഭമാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് നായ്ക്കട്ടി ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഹുസൈൻ, അബ്ദുൽ അസീസ്, അമ്മിണി, റൈഹാനത്ത് എന്നിവര്‍ നേതൃത്വം നല്‍കി. SUNWDL2 വെല്‍ഫെയര്‍ പാര്‍ട്ടി ബത്തേരി മണ്ഡലം കമ്മിറ്റി വഞ്ചനദിനാചരണത്തിെൻറ ഭാഗമായി നടത്തിയ പ്രകടനം കൂടിക്കാഴ്ച കൽപറ്റ: വയനാട് എൻജിനീയറിങ് കോളജിൽ ബസ് ൈഡ്രവർ, ക്ലീനർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂലൈ ആറിന് കോളജിൽ നടത്തും. യോഗ്യത: ബസ് ൈഡ്രവർ- ഏഴാം ക്ലാസ്, മോട്ടോർ വാഹന വകുപ്പ് ചട്ടങ്ങളും നിയമങ്ങളും പ്രകാരമുള്ള കാഴ്ച, കേൾവിശക്തി, എച്ച്.ഡി.വി ലൈസൻസ്, അഞ്ചു വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം. ക്ലീനർ ഏഴാം ക്ലാസും തൊഴിൽ പരിചയവും. ഉദ്യോഗാർഥികൾ രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.