സൺറൈസ് വാലി തുറന്നില്ല; നിരാശയോടെ സഞ്ചാരികൾ മടങ്ങുന്നു

മൂന്നു വർഷമായി അടച്ചിട്ട കേന്ദ്രം തുറക്കാൻ നടപടിയില്ല മൂപ്പൈനാട്‌: അടച്ചിട്ടിരിക്കുന്ന കാടാശ്ശേരി സണ്‍റൈസ്‌ വാലി വിനോദസഞ്ചാര കേന്ദ്രം തുറക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തിപ്പെടുന്നു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വനംവകുപ്പ്‌ ഇവിടേക്ക്‌ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ട്‌ മൂന്നു വർഷം പിന്നിട്ട സാഹചര്യത്തിലാണ്‌ ആവശ്യം ഉയർന്നിരിക്കുന്നത്‌. മഹോത്സവങ്ങളും മറ്റു പരിപാടികളും നടത്തുമ്പോഴും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാനോ നവീകരിച്ച് തുറന്നുകൊടുക്കാനോ അധികൃതർ ശ്രമിക്കുന്നില്ലെന്നതി​െൻറ ഉദാഹരണമാണ് സൺറൈസ് വാലി. വനംവകുപ്പി​െൻറ തീരുമാനത്തിൽ ടൂറിസം അധികൃതർക്കും ഇടപെടാനാകുന്നില്ല. സൂേര്യാദയവും അസ്‌തമയവും കാണുന്നതിനായി നൂറുകണക്കിനാളുകള്‍ ഇവിടെ എത്തുക പതിവായിരുന്നു. വിനോദസഞ്ചാരികളെ ആശ്രയിച്ച് നിരവധി േപർ ജീവിത വരുമാനവും കണ്ടെത്തിയിരുന്നു. വനംവകുപ്പി​െൻറ തീരുമാനം അവർക്കെല്ലാം തിരിച്ചടിയായി. അവശ്യ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം വീണ്ടും തുറന്നാല്‍ വനംവകുപ്പിനും ലക്ഷങ്ങളുടെ വരുമാനം ലഭിക്കും. സ്വകാര്യവ്യക്തികളുടെ സ്ഥലത്തുകൂടി വേണം ഇപ്പോള്‍ സണ്‍റൈസ്‌ വാലിയിലെത്താൻ. ഇതിന്‌ പരിഹാരമായി വഴി വിട്ടുകൊടുക്കാന്‍ സ്ഥലമുടമകള്‍ തയാറായിട്ടുണ്ട്‌. എല്ലാവിധ സഹകരണവും വനംവകുപ്പിന്‌ നല്‍കാന്‍ സന്നദ്ധരായി നാട്ടുകാർ മുന്നോട്ടുവന്നിട്ടുമുണ്ട്‌. വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടും മതിയായ സൗകര്യം ഒരുക്കാതെയും ജില്ലയിലെ വിനോദസഞ്ചാര മേഖലയെ പിന്നോട്ടടിക്കുന്ന നയമാണ് അധികൃതർ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. SUNWDL8 സണ്‍റൈസ്‌ വാലിയില്‍ പ്രവേശനം നിരോധിച്ച് മൂന്നു വർഷം മുമ്പ്‌ പാടിവയലില്‍ വനംവകുപ്പ്‌ സ്ഥാപിച്ച ബോർഡ്‌ SUNWDL9 സൺറൈസ് വാലിയിലേക്കുള്ള വഴി അധ്യാപകദ്രോഹ നടപടികൾക്കെതിരെ കെ.പി.എസ്.ടി.എ ധർണ കൽപറ്റ: സംസ്ഥാന സർക്കാർ അധ്യാപകരോട് കാണിക്കുന്ന ദ്രോഹ നടപടികൾക്കെതിരെ കെ.പി.എസ്.ടി.എ വൈത്തിരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം ആവശ്യപ്പെട്ടു. ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുരേഷ്ബാബു വളാൽ, വൈത്തിരി ഉപജില്ല സെക്രട്ടറി ആൽഫ്രഡ് ഫ്രെഡി, എം.വി. രാജൻ, ടോമി ജോസഫ്, ത്രേസ്യാമ്മ ജോർജ്, എബ്രഹാം കെ. മാത്യു, പി.ജെ. സെബാസ്റ്റ്യൻ, ബെനഡിക്ട് ജോസഫ്, കെ.ജെ. ജോസഫ് രാജീവൻ, ജോൺസൺ ഡിസിൽവ, വി.പി. സജി, ജിജി ജോസ്, സത്യജിത്ത്, ടി.എം. അനൂപ്, ഷാജു ജോൺ, വി.പി. സുനിൽ, അജേഷ്, യൂസുഫ്, സഫ്വാൻ, ഉഷ എന്നിവർ സംസാരിച്ചു. SUNWDL10 കെ.പി.എസ്.ടി.എ വൈത്തിരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു സ്വാശ്രയ ഫീസ് വർധന പിൻവലിക്കണം കൽപറ്റ: സ്വാശ്രയ എം.ബി.ബി.എസ് കോഴ്സിനു പിന്നാലെ െഡൻറൽ കോഴ്സിനും (ബി.ഡി.എസ്) ഫീസ് വർധന ഏർപ്പെടുത്തിയ മാനേജ്മ​െൻറ് നിലപാടിൽ എ.ഐ.എസ്.എഫ് ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. 85 ശതമാനം സീറ്റിലും 2.50 ലക്ഷം വാർഷിക ഫീസ് ഏർപ്പെടുത്തിയ മാനേജ്മ​െൻറ് നിലപാട് വിദ്യാർഥിവിരുദ്ധവും സാധാരണക്കാരായ വിദ്യാർഥികളുടെ അവസരം നിഷേധിക്കുന്നതുമാണ്. ഈ നിലപാടിൽനിന്ന് മാനേജ്മ​െൻറ് പിന്മാറണം. ഫീസ് നിശ്ചയിച്ച കമീഷനും സർക്കാറും അത് പുനഃപരിശോധിക്കാൻ തയാറാകണം. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം അഭിപ്രായപ്പെട്ടു. പി. അഭിജിത്ത് അധ്യക്ഷത വഹിച്ചു. എ.കെ. ജാഫർ, സരിഗ ചന്ദ്ര, പി. ജുനൈദ്, രാഹുൽ, എം.എസ്. ഷാഹുൽ, കെ.പി. ജസ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.