കൽപറ്റ: പകർച്ചപ്പനി പ്രതിരോധത്തിെൻറ ഭാഗമായി കൽപറ്റ നഗരസഭ സി.ഡി.എസിെൻറയും ആരോഗ്യ വകുപ്പിെൻറയും സഹകരണത്തോടെ ഹൗസ് കാമ്പയിെൻറ ഭാഗമായി ക്ലോറിനേഷൻ നടത്തി. നഗരസഭയിലെ 28- വാർഡുകളിലും പ്രദേശത്തെ അയൽക്കൂട്ടങ്ങളുടെ സഹായത്തോടെയാണ് ഹൗസ് കാമ്പയിൻ നടത്തുന്നത്. പുൽപാറ 16ാം വാർഡിലെ എസ്റ്റേറ്റ് പാടികൾ സന്ദർശിച്ച് പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. ഹമീദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. അജിത, സി.ഡി.എസ് ചെയർപേഴ്സൻ വനിത, നഗരസഭ കൗൺസിലർ കെ. കുഞ്ഞഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ ബദറുദ്ദീൻ, സി.ഡി.എസ് മെംബർ സെക്രട്ടറി ഫാരിഷ്, ജെ.എച്ച്.ഐ ഷൈജു, എ.ഡി.എസ് ചെയർപേഴ്സൻ ഫാത്തിമ മൊയ്തീൻ എന്നിവർ നേതൃത്വം നൽകി. SUNWDL22 കൽപറ്റ നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായി നഗരസഭ ചെയർപേഴ്സൻ ഗൃഹസന്ദർശനം നടത്തുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ കൽപറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറായി കെ.കെ. വാസുദേവനെ വീണ്ടും െതരഞ്ഞെടുത്തു. ഭാരവാഹികളായി ഒ.വി. വർഗീസ് (ജന. സെക്ര), ഇ. ഹൈദ്രു (ട്രഷ), കുഞ്ഞിരായിൻ ഹാജി, കെ.ടി. ഇസ്മായിൽ, നൗഷാദ് കാക്കവയൽ, ഡോ. മാത്യു തോമസ്, വിജയൻ കുടിലിൽ (വൈസ് പ്രസി), ജോജിൻ ടി. ജോയി, പി.വൈ. മത്തായി, കെ.കെ. അമ്മദ് ഹാജി, കമ്പ അബ്ദുല്ല ഹാജി, പി.ടി. അഷ്റഫ്, സി.വി. വർഗീസ് (സെക്ര) എന്നിവരെയും െതരഞ്ഞെടുത്തു. സി.പി.എം-സി.പി.ഐ അഭിപ്രായഭിന്നതകളിൽ ആരും വ്യാമോഹിക്കേണ്ട- ആർ. ബാലകൃഷ്ണപിള്ള സുൽത്താൻ ബത്തേരി: സി.പി.എമ്മും സി.പി.െഎയും തമ്മിലുള്ള അഭിപ്രായഭിന്നതകൾ കണ്ട് വ്യാമോഹിക്കുന്നവർക്ക് മുട്ടനാടിെൻറ പിറെക നടക്കുന്ന കുറുക്കെൻറ ഗതിയായിരിക്കുമെന്ന് മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. കേരള കോൺഗ്രസ്-ബി മെംബർഷിപ് കാമ്പയിെൻറയും ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിെൻറയും ഭാഗമായി ജില്ലയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇടതുമുന്നണിക്കകത്ത് ഇല്ലെങ്കിലും മുന്നണിയോടൊന്നിച്ചുള്ള പ്രവർത്തനത്തിൽ പൂർണ തൃപ്തനാണ്. അഴിമതിക്കാരെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് യു.ഡി.എഫ് വിട്ടത്. അഴിമതിമുക്തമായാണ് ഇടതുമുന്നണിയുടെ പ്രവർത്തനം. മന്ത്രിതലത്തിൽ ഒരു അഴിമതിപോലുമില്ല. ഉദ്യോഗസ്ഥത തലത്തിലെ അഴിമതി ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ട്. വയനാട്ടിൽ, ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്ക് സർക്കാർ അനുവദിച്ച സൗജന്യ റേഷനരിപോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. റേഷനരി കച്ചവടക്കാർതന്നെ മറിച്ചുവിൽക്കുകയാണ്. സർക്കാറിെൻറ റേഷൻ സംവിധാനത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷികളും ജാഗ്രത പുലർത്തണം. ജില്ല പ്രസിഡൻറ് കെ. ഭഗീരഥൻ, സെക്രട്ടറി എൻ.സി. രാധാകൃഷ്ണൻ, പി.കെ. റഹീം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.