കാർഷിക വികസന സെമിനാർ മാറ്റിവെച്ചു

സുൽത്താൻ ബത്തേരി: വയനാട് കാർഷിക പുരോഗമന സമിതിയുടെയും തൃശൂർ ഫാം കെയർ ഫൗണ്ടേഷ​െൻറയും ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കാർഷിക സെമിനാർ ജൂലൈ 11ലേക്കു മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കനെതിരെ പോക്സോ മാനന്തവാടി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്കനെതിരെ പോക്സോ കേസ്. കാട്ടികുളം രണ്ടാംഗേറ്റിൽ കണ്ടിയിൽ സജീവന് (49) എതിരെയാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്. ഐ.പി.സി 452, 354 എ , 7 ആൻഡ് 8 ഓഫ് പോക്സോ, 3 (1) w (i) ഓഫ് എസ്.സി.എസ്.ടി ആക്ട് എന്നീ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 26ന് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.