പുതിയ നികുതി സമ്പ്രദായവുമായി പൊരുത്തപ്പെടാൻ സമയമനുവദിക്കണം കോഴിക്കോട്: പുതിയ നികുതി സമ്പ്രദായവുമായി പൊരുത്തപ്പെടാൻ വ്യാപാരികൾക്ക് സമയം അനുവദിക്കണമെന്നും ആറുമാസക്കാലത്തേക്ക് വ്യാപാരി വ്യവസായികളിൽ വരുന്ന പിഴവുകൾ അതിേൻറതായ രീതിയിൽ കണ്ട് മാർഗ നിർദേശങ്ങൾ നൽകി ഭരണകൂടം മുന്നോട്ടുപോകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) ജില്ല കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് സി.കെ. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, സംസ്ഥാന ഭാരവാഹികളായ വി. സുനിൽകുമാർ, ടി.എഫ്. സെബാസ്റ്റ്യൻ, കമലാലയം സുകു, കെ.എം. നാസറുദ്ദീൻ, എം. നസീർ, ജില്ല ഭാരവാഹികളായ എം.എ. സത്താർ, പി. അബ്ദുൽ അസീസ്, സി.വി. സുധാകരൻ, ഫൈസൽ കൊടുവള്ളി, നിസാർ കട്ടിപ്പാറ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എൻ.വി. അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു. റിപ്പോർട്ടും വരവുചെലവ് കണക്കും ജില്ല ജനറൽ സെക്രട്ടറി കെ.പി. ശ്രീധരൻ അവതരിപ്പിച്ചു. നൗഷാദ് പവർലാൻഡ് നന്ദി പറഞ്ഞു. 2017-2019 വർഷത്തേക്കുള്ള ജില്ല പ്രസിഡൻറായി കുഞ്ഞിമൊയ്തീനെയും ജില്ല ജനറൽ സെക്രട്ടറിയായി കെ.പി. ശ്രീധരനെയും ട്രഷററായി നൗഷാദ് പവർലാൻഡിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.