എ.കെ. പള്ളത്ത്സ്മാരക അവാർഡ് പ്രബോധിനി വായനശാലയ്ക്ക്

എ.കെ. പള്ളത്ത് സ്മാരക അവാർഡ് പ്രബോധിനി വായനശാലക്ക് കടലുണ്ടി: കടലുണ്ടിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന എ.കെ. പള്ളത്തി​െൻറ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഭാത് ബുക്ക് ഹൗസ് എൻഡോവ്മ​െൻറ് അവാർഡ് പ്രബോധിനി വായനശാലക്ക്. 10,000 രൂപയുടെ പുസ്‌തകങ്ങളും പ്രശസ്തിപത്രവുമാണ് അവാർഡ്. ഇൗ മാസം ഒമ്പതിന് വൈകീട്ട് മൂന്നിന് മണ്ണൂർ നോർത്ത് എ. യു.പി സ്കൂളിൽ നടക്കുന്ന പള്ളത്ത് അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം അവാർഡ് സമ്മാനിക്കും. വി.കെ.സി. മമ്മദ് കോയ എം.എൽ.എ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ടി.വി. ബാലൻ, പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, പിലാക്കാട്ട് ഷൺമുഖൻ, സി.കെ. വിജയകൃഷ്ണൻ, കെ.സി. അൻസാർ, ഡോ. യതീന്ദ്രദാസ്, ഡോ. ഭരദ്വാജ് പള്ളത്ത്, അജയൻ പള്ളത്ത്, ഡോ. കൽപന പള്ളത്ത്, അനിൽ മാരാത്ത്, മുരളി മുണ്ടേങ്ങാട്ട് എന്നിവർ പങ്കെടുക്കും. പ്രഥമ പള്ളത്ത് അവാർഡ് സർവോദയ വായനശാലക്കും തുടർന്ന് കൃഷ്ണ യു.പി സ്കൂളിനുമാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.