അഖില കേരള വിശ്വകർമ മഹാസഭ ബോധവത്കരണ പരിപാടി ബേപ്പൂർ: അഖില കേരള വിശ്വകർമ മഹാസഭ ബേപ്പൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി നടത്തി. നടുവട്ടം ക്രൗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പിന്നാക്ക സമുദായ വികസന വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ പി.യു. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിശ്വകർമ മഹാസഭ സംസ്ഥാന സെക്രട്ടറി പി.ടി. വത്സലൻ, താലൂക്ക് ട്രഷറർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് ഉപഹാരം നൽകി. ടി.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. അരവിന്ദാക്ഷൻ സ്വാഗതവും ഇ.പി. മണിനാദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.