കോഴിക്കോട്: മുസ്ലിം ലീഗിെൻറ റാലിയും സമ്മേളനത്തോടുമനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്ന് ഉച്ചക്ക് രണ്ടുമണി മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. സമ്മേളനത്തിേൻറതല്ലാത്ത വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. മലപ്പുറം, തിരൂർ, താനൂർ ഭാഗങ്ങളിൽനിന്നുള്ള സമ്മേളനവാഹനങ്ങൾ രാമനാട്ടുകര, മീഞ്ചന്ത വഴി ഫ്രാൻസിസ് റോഡ് ജങ്ഷനിൽ എത്തി പ്രവർത്തകരെ ഇറക്കിയശേഷം ബീച്ചിെൻറ തെക്ക് ഭാഗം കോതി ബീച്ച് സൈഡിൽ പാർക്കുചെയ്യണം. കാസർകോട്, കണ്ണൂർ, തലശ്ശേരി, വടകര ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ, നടക്കാവ് വഴി ഗാന്ധിറോഡ്-മലബാർ ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയശേഷം ഗാന്ധിറോഡ്-പുതിയാപ്പ ബീച്ച് റോഡിൽ റോഡ് സൈഡിലായി പാർക്കുചെയ്യേണ്ടതാണ്. വയനാട്, താമരശ്ശേരി, മുക്കം, കുന്ദമംഗലം, ഒാമശ്ശേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ കാരന്തൂർ, മലാപ്പറമ്പ്, എരഞ്ഞിപ്പാലം വഴി ഗാന്ധിറോഡ്-മലബാർ ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയശേഷം ഗാന്ധിറോഡ്-പുതിയാപ്പ ബീച്ച് റോഡിൽ റോഡ് സൈഡിലായി പാർക്കുചെയ്യണം. ബാലുശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം, നടക്കാവ് വഴി എത്തി ഗാന്ധിറോഡ്-മലബാർ ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയശേഷം ഗാന്ധിറോഡ്-പുതിയാപ്പ ബീച്ച് റോഡിൽ റോഡ് സൈഡിലായി പാർക്ക് ചെയ്യണം. നഗരത്തിൽ വാഹനത്തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഒരാൾ മാത്രമായി യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിന് പുറത്ത് പാർക്കുചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.