ബഷീർ- മാനവമൈത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു ബഷീർ-മാനവമൈത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും മാനവമൈത്രി സാംസ്കാരിക പഠനകേന്ദ്രവും എയറോസിസ് കോളജും ചേർന്ന് ഏർപ്പെടുത്തിയ ബഷീർ- മാനവമൈത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ മാമുക്കോയ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, സാഹിത്യകാരൻ ശത്രുഘ്നൻ, ഡോ. പി. സജീവ്കുമാർ എന്നിവരാണ് ബഷീർ പുരസ്കാരത്തിനർഹരായത്. ശ്രീമൻ നാരായണൻ, ജോസ് മാവേലി, രാകേശ് പേരാവൂർ എന്നിവർ മാനവമൈത്രി പുരസ്കാരത്തിനർഹരായി. പുരുഷൻ കടലുണ്ടി എം.എൽ.എ ഇവർക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ കെ.പി. സുധീര അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവ വിജയികൾക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. അനുസ്മരണവേദി ജന. കൺവീനർ റഹീം പൂവാട്ടുപറമ്പ്, രക്ഷാധികാരി ഡോ. ഷാഹുൽ ഹമീദ്, ട്രഷറർ വി.എം. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.