--------------- നാദാപുരം: ആതുരസേവനരംഗത്ത് കാരുണ്യത്തിെൻറ പാത തെരഞ്ഞെടുത്ത ജനകീയ ഡോക്ടർക്ക് ഡോക്ടേഴ്സ് ദിനത്തിൽ ആദരം. നാദാപുരത്തെ പ്രശസ്ത ഇ.എൻ.ടി വിദഗ്ധൻ ഡോ. കെ.പി. സൂപ്പിയെയാണ് ആദരിച്ചത്. നാദാപുരം ടി.ഐ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാരുണ്യപദ്ധതിയായ സ്നേഹമുദ്രയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായി പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ സജീവമായ ഡോക്ടർ എല്ലാ ഞായറാഴ്ചയും മുഴുസമയം ഇതിനായി നീക്കിവെക്കുന്നു. വടകര താഴെ അങ്ങാടിയിൽ നിർധനരോഗികൾക്കുള്ള സൗജന്യ ക്ലിനിക്കിൽ വർഷങ്ങൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ നാദാപുരം പാലിയേറ്റിവിലാണ് മുഴുസമയം പ്രവർത്തിക്കുന്നത്. സാമൂഹികസേവനസംരംഭങ്ങളിലും സജീവമാണ്. നാദാപുരത്തെ സൂപ്പി ഡോക്ടറുടെ ക്ലിനിക് നിർധന രോഗികൾക്ക് എന്നും താങ്ങായി നിൽക്കുന്നു. ഡോക്ടേഴ്സ് ദിനത്തിൽ ജനകീയ ഡോക്ടറെ ആദരിക്കാനും ഡോക്ടറുമായി സംവദിക്കാനും ടി.ഐ.എം സ്നേഹമുദ്ര പ്രവർത്തകർ എത്തിയപ്പോൾ ഡോക്ടർക്ക് ഒരു അഭ്യർഥന മാത്രമാണുണ്ടായിരുന്നത്. സേവനപ്രവർത്തനങ്ങളെക്കുറിച്ച് വിശദാംശങ്ങൾ ആരായരുത്. ഇതേക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങർക്ക് മുന്നിൽ ഡോക്ടർ വിനയാന്വിതനായി ചിരിക്കുക മാത്രമാണ് ചെയ്തത്. ടി.ഐ.എം കമ്മിറ്റി സെക്രട്ടറി വി.സി. ഇഖ്ബാൽ ഷാളണിയിച്ചു. ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖ്, പി.ടി.എ വൈസ് പ്രസിഡൻറ് കണേക്കൽ അബ്ബാസ്, സീനത്ത് ടീച്ചർ, വി.എ. മഹമൂദ്, വിദ്യാർഥിനികളായ ചൈതന്യ, ഹംന എം.ടി, ഹന എ.ആർ , ആൻസി, ഹംന എൻ, സഫ തുടങ്ങിയവർ സംബന്ധിച്ചു. photo ndm50 ഡോ. കെ.പി. സൂപ്പിയെ ടി.ഐ.എം സ്നേഹമുദ്ര പ്രവർത്തകർ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.