p3 മോദി ഇന്ത്യയെ നയിക്കുന്നത് മനുസ്മൃതി കാലഘട്ടത്തിലേക്ക് -ടീസ്റ്റ സെറ്റൽവാദ് നാദാപുരം: ഇന്ത്യൻഭരണഘടന വിഭാവനംചെയ്ത എല്ലാ മതേതര മൂല്യങ്ങളെയും പാേട തകർത്ത് മനുസ്മൃതിയുടെ കാലഘട്ടത്തിലേക്ക് ഭാരതീയരെ കൊണ്ടെത്തിക്കാനുള്ള സംഘടിതപ്രവർത്തനങ്ങളാണ് ആർ.എസ്.എസിെൻറ പിന്തുണയോടെ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് അഭിപ്രായപ്പെട്ടു. പ്രമുഖ നാടകകൃത്തും സാംസ്കാരികപ്രവർത്തകനും അധ്യാപകനുമായിരുന്ന കെ.എസ്. ബിമലിെൻറ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിചാരധാരയിൽ ഗോൾവാൾക്കർ പറഞ്ഞപോലെ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം ഹൈന്ദവവത്കരിക്കുകയും ജാതീയതയെ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതിനൊപ്പം മുസ്ലിംവേട്ട നടത്തി ഇന്ത്യൻ ബഹുസ്വരതയെ അട്ടിമറിക്കുകയാണെന്ന് ടീസ്റ്റ കൂട്ടിച്ചേർത്തു. കവി രാധാകൃഷ്ണൻ എടച്ചേരി അധ്യക്ഷത വഹിച്ചു. ബിമൽ അനുസ്മരണപ്രഭാഷണം എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ജോഷി ജോസ് നിർവഹിച്ചു. സംവിധായകൻ ജോയ് മാത്യു, സംവിധായിക വിധു വിൻെസൻറ്, പി. ഹരീന്ദ്രനാഥ്, ഡോ. അജോയ്കുമാർ എന്നിവർ സംസാരിച്ചു. രാവിലെ എടച്ചേരിയിലെ ബിമലിെൻറ വീട്ടിൽ ചേർന്ന സുഹൃദ്സംഗമത്തിൽ പങ്കെടുത്തവർ അദ്ദേഹത്തിെൻറ ഓർമകൾ പങ്കുെവച്ചു. പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പി.കെ. പ്രിയേഷ് കുമാർ, വി. രാജീവൻ, മോഹനൻ പാറക്കടവ്, പി.സി. രാജേഷ്, സി. ലാൽ കിഷോർ, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.