സംസ്കൃത സർവകലാശാല: ഡോ. കെ.സി. അത്താവുല്ല ഖാൻ ഡയറക്ടറായി ചുമതലയേറ്റു കോഴിക്കോട്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രം ഡയറക്ടറായി ഡോ. കെ.സി. അത്താവുല്ല ഖാൻ ചുമതലയേറ്റു. ഉർദു വിഭാഗം മുൻ തലവനായിരുന്നു. പത്ത് വർഷത്തോളം നാഷനൽ സർവിസ് സ്കീമിെൻറ പ്രോഗ്രാം ഒാഫിസറായിരുന്നു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. എൻ.എസ്.എസ് ലീഡർഷിപ് ക്യാമ്പിന് തുടക്കം കിളിയനാട്: െഎ.എച്ച്.ആർ.ഡി എൻ.എസ്.എസ് സെല്ലിെൻറ സംസ്ഥാനതല ലീഡർഷിപ് ക്യാമ്പ് കോളജ് ഒാഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്ടിൽ തുടക്കമായി. െഎ.വി. സോമൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മഹേഷ് പാവങ്ങാട് അധ്യക്ഷത വഹിച്ചു. െഎ.എച്ച്.ആർ.ഡി സെൽ സ്റ്റേറ്റ് കോഒാഡിനേറ്റർ ഡോ. സി.ആർ. അജിത് സെൻ മുഖ്യാതിഥിയായി. ആൻറണി, എം.എസ്. ദീപ, സി.കെ. സുനിൽകുമാർ, റോജർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് സോണൽ ഡയറക്ടർ രാജേഷ്, ടെജിൽ ജെ. ജോൺ, എം.എസ്. ഷിബിന, എൻ.എസ്.എസ് വളൻറിയർ പി. മേഘ എന്നിവർ സംസാരിച്ചു. അതുൽകൃഷ്ണ നന്ദി പറഞ്ഞു. െഎ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള വിവിധ കോളജുകളിൽനിന്നും 68 എൻ.എസ്.എസ് വളൻറിയർമാർ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.