സത്യസന്ധനായ ഉദ്യോഗസ്​ഥനെ ബലിയാടാക്കരുത്​ ^വെൽഫെയർ പാർട്ടി

സത്യസന്ധനായ ഉദ്യോഗസ്ഥനെ ബലിയാടാക്കരുത് -വെൽഫെയർ പാർട്ടി സത്യസന്ധനായ ഉദ്യോഗസ്ഥനെ ബലിയാടാക്കരുത് -വെൽഫെയർ പാർട്ടി കോഴിക്കോട്: ചെമ്പനോട വില്ലേജിൽ ഭൂമാഫിയയെ സംരക്ഷിക്കുന്നതിന് വേണ്ടി സത്യസന്ധനായ വില്ലേജ് അസിസ്റ്റൻറ് സലീഷ് തോമസിനെ ബലിയാടാക്കരുതെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചക്കിട്ടപാറയിലും ചെമ്പനോടയിലും കൂരാച്ചുണ്ടിലും ഭൂസർവേ നടത്തി വനഭൂമി, തോട്ടഭൂമി, സർക്കാർ ഭൂമി, ഇറിഗേഷൻ ഭൂമി, മിച്ചഭൂമി എന്നിവ കൃത്യമായി വേർതിരിക്കണം. 250ലധികം ഭൂരഹിതരായ ആളുകൾ സീറോലാൻഡ് പദ്ധതിയിൽ അപേക്ഷ നൽകി ഭൂമിക്കായി കാത്തിരിക്കുന്ന ചെമ്പനോട വില്ലേജിൽ മിച്ചഭൂമി വിതരണം ചെയ്യാൻ സർക്കാർ തയാറാവണം. രേഖയില്ലാത്ത ഭൂമികൾക്ക് നികുതി സ്വീകരിക്കാൻ നിർദേശം നൽകിയത് ക്വാറിമാഫിയയെയും വനഭൂമി, റവന്യൂ ഭൂമി കൈയേറ്റക്കാരെയും സഹായിക്കാനാണ്. മാറിമാറി ഭരിച്ച സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയുടെ ഇരയാണ് വില്ലേജ് ഒാഫിസിൽ ആത്മഹത്യ ചെയ്ത കർഷകനായ ജോയി. സത്യസന്ധനായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അപമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സമഗ്രമായ അന്വേഷണം നടത്തി ജോയിയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. എ.പി. വേലായുധൻ, പി.സി. മുഹമ്മദ് കുട്ടി, പി.സി. ഭാസ്കരൻ, ടി.കെ. മാധവൻ, എ.എം. അബ്ദുൽ മജീദ്, മാഹിൻ നെരോത്ത്, മുസ്തഫ പാലാഴി, ശശീന്ദ്രൻ ബപ്പൻകാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.