തോമസി​െൻറ വീട് കെ.പി.സി.സി പ്രസിഡൻറ്​ സന്ദർശിച്ചു

തോമസി​െൻറ വീട് എം.എം. ഹസൻ സന്ദർശിച്ചു പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഓഫിസിൽ ജീവനൊടുക്കിയ കർഷകൻ കാവിൽ പുരയിടത്തിൽ തോമസി​െൻറ വീട് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സന്ദർശിച്ചു. കുടുംബത്തിനായി ഒരു സഹായ നടപടിയും കൈക്കൊള്ളാത്ത സർക്കാർ നയം തികച്ചും പ്രതിഷേധാർഹമാണെന്ന് ഹസൻ പറഞ്ഞു. കുടുംബത്തിനെ സഹായിക്കേണ്ടതായ അനിവാര്യത ചൂണ്ടിക്കാട്ടി കെ.പി.സി.സി മുഖ്യമന്ത്രിക്കു നിവേദനം നൽകുമെന്നും ഹസൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.പി.സി.സി എക്സി. മെംബർ മൊയ്തീൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തംഗം സെമിലി സുനിൽ, കോൺഗ്രസ് പ്രാദേശിക നേതാക്കളായ ബാബു കടപ്പൂർ, ലിൻസ് ലൂക്കോസ് എന്നിവർ കെ.പി.സി.സി പ്രസിഡൻറിനോടൊപ്പമുണ്ടായിരുന്നു. പടം. ബൈജു ആവളക്ക് കവിത പുരസ്കാരം പേരാമ്പ്ര: കൊടുവള്ളി നാടകപഠന കേന്ദ്രം ഏര്‍പ്പെടുത്തിയ 11ാമത് വി.കെ. പ്രമോദ് സ്മാരക കവിത പുരസ്കാരം ബൈജു ആവളയുടെ 'മീന്‍വേട്ട'ക്ക് ലഭിച്ചു. വി.കെ. പ്രമോദ് അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യകാരന്‍ പി.കെ. പാറക്കടവ് ബൈജു ആവളക്ക് പുരസ്കാരം സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.