ശുചിത്വ പ്രതിജ്ഞയെടുത്ത് സിവിൽ സ്​റ്റേഷൻ ഹരിത മാർഗരേഖയിലേക്ക്

ശുചിത്വ പ്രതിജ്ഞയെടുത്ത് സിവിൽ സ്റ്റേഷൻ ഹരിത മാർഗരേഖയിലേക്ക് കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ ഹരിത മാർഗരേഖ നിലവിൽ വരുന്നതി​െൻറ ഭാഗമായി ജീവനക്കാർ ശുചിത്വ പ്രതിജ്ഞയെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയുടെ സാന്നിധ്യത്തിൽ കലക്ടർ യു.വി. ജോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി. സംസ്ഥാനത്ത് നടപ്പാക്കുന്ന സമഗ്ര മാലിന്യ സംസ്കരണ പദ്ധതിയുടെ പൈലറ്റ് േപ്രാജക്ട് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുകയാണ്. നവംബർ ഒന്നിന് ഇതി​െൻറ പ്രഖ്യാപനം നടത്താനാണ് ഉദ്ദേശ്യം. ഇതിനായി കഠിന പ്രയത്നം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിവിൽ സ്റ്റേഷനിലെ ഓഫിസുകളെ മേഖലകളാക്കി തിരിച്ച് ഓരോ മേഖലക്കും ഓരോ ഓഫിസർക്ക് ചുമതല നൽകി ശുചിത്വ നിലവാരം ഓരോ ആഴ്ചയും വിലയിരുത്തി അത് പരസ്യമായി പ്രദർശിപ്പിക്കും. ശുചിത്വ നിലവാരത്തി​െൻറ അടിസ്ഥാനത്തിൽ ഓരോ മേഖലയും ഓരോ നിറങ്ങളിലാക്കി രേഖപ്പെടുത്തും. നിലവാരത്തിനനുസരിച്ച് നിറം മാറും. മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നവർക്ക് ഉപഹാരം നൽകുമെന്നും കലക്ടർ വിശദീകരിച്ചു. തുടർന്ന് കലക്ടർ പ്രതിജ്ഞ ചൊല്ലി. കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി, ശുചിത്വ മിഷൻ ജില്ല അസിസ്റ്റൻറ് കോഒാ-ഡിനേറ്റർ വേലായുധൻ എന്നിവർ പെങ്കടുത്തു. ജൂലൈ ഒന്നു മുതലാണ് സിവിൽ സ്റ്റേഷനിൽ ഹരിത മാർഗരേഖ നിലവിൽ വന്നത്. -പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.