കാട്ടാനയുടെ മുന്നിൽനിന്ന് കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പുൽപള്ളി: കൃഷിയിടത്തിലൂടെ നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട കർഷകൻ തലനാരിഴക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ മരക്കടവ് വരവൂർ പാടശേഖരത്തേക്ക് പോകുന്നതിനിടെ പൊന്നറക്കുന്നേൽ തങ്കച്ച(58)നാണ് ആനയുടെ മുന്നിൽ അകപ്പെട്ടത്. ആനയെക്കണ്ട് ഓടിയ തങ്കച്ച​െൻറയടുത്തേക്ക് ആനയും പാഞ്ഞടുത്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരത്തിൽ തട്ടി വീണ തങ്കച്ചനെ ആന പലതവണ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കുത്തേറ്റില്ല. ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആന പിന്മാറുകയായിരുന്നു. പരിക്കേറ്റ തങ്കച്ചനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കബനി പുഴ കടന്ന് നിത്യവും ആനക്കൂട്ടം കേരള അതിർത്തിയിലെ ഗ്രാമങ്ങളിലെത്തി വൻ കൃഷിനാശമുണ്ടാക്കുകയാണ്. വനപാലകരുടെയടുക്കൽ പരാതി സമർപ്പിക്കുമ്പോൾ കർണാടക വനത്തിൽനിന്നിറങ്ങുന്ന ആനകളെ തുരത്താൻ മാർഗമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. തങ്കച്ചനെ ആക്രമിക്കാൻ ശ്രമിച്ച ആന കഴിഞ്ഞ മൂന്നുമാസമായി ഈ പ്രദേശത്ത് പതിവായി എത്തുന്നുണ്ട്. അപേക്ഷ ക്ഷണിച്ചു പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തി​െൻറ 2017-18 വർഷത്തെ മത്സ്യകൃഷിക്കുള്ള അപേക്ഷകൾ പഞ്ചായത്തിൽ ഇന്നുകൂടി പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും. എല്ലാ മത്സ്യകർഷകരും ബാങ്ക് അക്കൗണ്ട് നമ്പറും ആധാർ നമ്പറും കൊണ്ടുവരണം. ഫോൺ: 9567432871.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.