വില്ലേജ്​ ഒാഫീസുകളിൽ വിജിലൻസ്​ മിന്നൽ പരിശോധന

വില്ലേജ് ഒാഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന കോഴിക്കോട്: ചെമ്പനോട വില്ലേജ് ഒാഫിസിൽ കർഷകൻ ആത്മഹത്യചെയ്ത സാഹചര്യത്തിൽ ജില്ലയിൽ വിവിധ വില്ലേജ് ഒാഫിസുകളിൽ വിജിലൻസി​െൻറ മിന്നൽ പരിശോധന. വളയനാട്, കിഴക്കോത്ത് വില്ലേജ് ഒാഫിസുകളിൽ കോഴിക്കോട് വിജിലൻസ് എസ്.പി ഒാഫിസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിലായിരുന്നു പരിശോധന. വളയനാട് ഒാഫിസിൽ കോടതിയിൽ നിന്നുള്ള വാറൻറുകൾ ഫയലുകളിൽ രേഖപ്പെടുത്താത്തതായും അപേക്ഷകൾ വാങ്ങി നിയമ പ്രകാരമുള്ള രസീതി കൊടുക്കാത്തതായും കണ്ടെത്തി. ഫയലുകൾ കെട്ടിക്കിടക്കുന്നതും പരിശോധിച്ചു. കിഴക്കോത്ത് വില്ലേജ് ഒാഫിസിൽ ആറ് ജീവനക്കാർ വേണ്ടിടത്ത് മൂന്ന് പേർ മാത്രമേ ഇപ്പോഴുള്ളൂവന്നും കണ്ടെത്തി. പരിശോധന വിവരങ്ങൾ മേൽനടപടിക്കായി അയക്കും. വളയനാട് ഒാഫിസിൽ ഡിവൈ.എസ്.പി അശ്വകുമാർ, ഗസറ്റഡ് ഒാഫിസർ കിരൺകുമാർ, വിനോദ് കുമാർ, ഷംസുദ്ദീൻ, ബിന്ദുകുമാർ കിഴക്കോത്ത് ഒാഫിസിൽ സി.െഎ ചന്ദ്രമോഹൻ, മനോജ് ബാബു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.