കോഴിക്കോട്: ഓർഗനൈസർ നടത്തുന്ന സംവാദത്തിൽ കോൺഗ്രസ് പ്രതിനിധികൾ പെങ്കടുക്കില്ലെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അറിയിച്ചു. ഒരുഭാഗത്ത് കൊലപാതകമുൾപ്പെടെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും മറുഭാഗത്ത് സമാധാനത്തിനുവേണ്ടിയെന്ന് ധ്വനിപ്പിക്കുന്ന വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്നത് ഇരുമുഖത്തിെൻറ പ്രതിഫലനമാണ്. ഇത്തരം പരിപാടികൾ സദുദ്ദേശ്യപരമല്ല. രാജ്യത്തെ ദലിതർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർക്കെതിരെ ഒരുകാലത്തുമില്ലാത്ത അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകുന്ന ഭരണകൂട ഫാഷിസം ഉറഞ്ഞുതുള്ളുന്ന ഈ സന്ദർഭത്തിൽ അതിെനതിരെ കർശന നടപടിയെടുക്കാൻ പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും പ്രാപ്തമാക്കാനുള്ള സെമിനാറുകൾകൂടി ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.