അബ്ദുല്ല ഡോക്ടർക്ക് സേവനമാണ് സമ്പാദ്യം നന്മണ്ട: സേവനമാണ് സമ്പാദ്യമെന്നു വിശ്വസിച്ച് അത് പ്രാവർത്തികമാക്കുകയാണ് നന്മണ്ടയിലെ ജനകീയ ഡോക്ടർ. ഡോ. എം. അബ്ദുല്ലയാണ് ചികിത്സയും മരുന്നും തേടിയെത്തുന്ന രോഗികൾക്ക് സാന്ത്വനത്തിെൻറ കുളിർമഴ ചൊരിയുന്നത്. ചീക്കിലോെട്ട കമ്യൂണിസ്റ്റുകാരനായ പിതാവ് മലയിൽ അസ്സൻ രാഷ്ട്രീയ സേവനവും ജനസേവനവും മുഖമുദ്രയാക്കിയപ്പോൾ മകൻ അബ്ദുല്ല ആതുരസേവനത്തിെൻറ പാത തെരഞ്ഞെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിലെ 12ാമത്തെ ബാച്ചിൽ എം.ബി.ബി.എസ് പൂർത്തിയാക്കി. നന്മണ്ടയെന്ന കൊച്ചുഗ്രാമത്തിലെ രണ്ടാമത്തെ ഡോക്ടറാണിദ്ദേഹം. ഇവിടെ രോഗികൾക്ക് ബുക്കിങ്ങോ നിശ്ചിത ഫീസോ ഇല്ല. ഏത് പാതിരാക്കും ഡോക്ടറുടെ വാതിലിനു മുട്ടാം. രാവെന്നോ പകലെന്നോ ദേഭമില്ലാതെ വിശ്രമമെെന്തന്നറിയാതെ രോഗികൾക്കായി ജീവിതം നീക്കിവെച്ച പച്ചയായ മനുഷ്യനാണിദ്ദേഹം. 'നിനക്ക് സർക്കാർ ജോലി കിട്ടും. നിെൻറ ഉപജീവനത്തിന് അത് മതി. രോഗികളെ പിഴിഞ്ഞ് നിനക്ക് അന്നം കഴിക്കേണ്ട സ്ഥിതിയുണ്ടാവരുത്. ഫീസ് ഇല്ലാത്തതിെൻറ പേരിൽ ചികിത്സ നിഷേധിക്കരുത്' എന്ന് എം.ബി.ബി.എസ് കഴിഞ്ഞപ്പോൾ പിതാവ് നൽകിയ ഉപദേശം അക്ഷരംപ്രതി അനുസരിക്കുകയാണ് ഡോക്ടർ. രോഗികൾ പരീക്ഷണവസ്തുവായും പണം കായ്ക്കുന്ന മരമായും മാറുന്ന ഇൗ പുതിയ കാലഘട്ടത്തിൽ അബ്ദുല്ല ഡോക്ടറുടെ നിഘണ്ടുവിൽ ഇത്തരക്കാർക്ക് സ്ഥാനമില്ല. അസുഖങ്ങൾ ഇല്ലാതാക്കുന്നതുപോലെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന യുവാക്കളെ നേരായ വഴിയിലേക്ക് കൊണ്ടുവരുന്നതിനും ഡോക്ടർ സമയം കണ്ടെത്തുന്നു. വിവിധ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുേമ്പാഴും തന്നാൽ കഴിയുന്ന സഹായ സഹകരണങ്ങൾ രോഗികൾക്ക് ചെയ്തതാണ് വിശ്രമജീവിതത്തിലും ഒാർക്കാൻ ഇഷ്ടമെന്നും ഇദ്ദേഹം. ആതുര സേവനരംഗത്ത് 43 വർഷം പൂർത്തിയാക്കിയ ഡോക്ടർ ഇന്നും സേവന നിരതനായി ഗ്രാമീണരോഗികളുടെ കണ്ണീരൊപ്പാനായി കൂടെയുണ്ട്. 2002ൽ ബീച്ച് ആശുപത്രിയിൽനിന്ന് വിരമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.