ഓർഗനൈസർ സംവാദം മതനിരപേക്ഷ വിരുദ്ധം ^സി.പി.എം

ഓർഗനൈസർ സംവാദം മതനിരപേക്ഷ വിരുദ്ധം -സി.പി.എം ഓർഗനൈസർ സംവാദം മതനിരപേക്ഷ വിരുദ്ധം -സി.പി.എം കോഴിക്കോട്: ജൂൈല ഒന്നിന് മലബാർ പാലസിൽ ഓർഗനൈസർ സംഘടിപ്പിക്കുന്ന അക്രമവിരുദ്ധ സംവാദം ആർ.എസ്.എസി​െൻറ മതനിരപേക്ഷ വിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂരിനെയും സി.പി.എമ്മിനെയും കുറിച്ച് ദേശീയതലത്തിൽ അവർ നടത്തുന്ന തെറ്റായ പ്രചാരണങ്ങളുടെ ഭാഗമായാണ് ചില സ്വതന്ത്ര വ്യക്തിത്വങ്ങളെ മുന്നിൽ നിർത്തി സംവാദം സംഘടിപ്പിക്കുന്നത്. രാജ്യത്ത് നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളെയും വർഗീയ കൂട്ടക്കൊലകളെയും ന്യായീകരിച്ച ചരിത്രമാണ് ഓർഗനൈസറിനുള്ളത്. വിദ്വേഷം പടർത്തുകയും അപരമത വിരോധം കത്തിച്ചുപിടിക്കുകയും ചെയ്യുന്ന എഡിറ്റോറിയലുകളും ലേഖനങ്ങളുമാണ് നാളിതുവരെ ഓർഗനൈസർ പത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളൊന്നും അറിയാത്തവരാണോ ആർ.എസ്.എസി​െൻറ വലയിൽപെട്ടുപോയ എം.ജി.എസിനെപ്പോലുള്ളവരെന്ന് സെക്രേട്ടറിയറ്റ് ചോദിച്ചു. കേരളത്തി​െൻറ മതനിരപേക്ഷ രാഷ്ട്രീയ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന ആർ.എസ്.എസ് നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഒന്നിച്ചുനിൽക്കണമെന്നും അവരുടെ പരിഹാസ്യമായ അക്രമവിരുദ്ധനാട്യങ്ങളെ തിരിച്ചറിയണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.