തിരുവനന്തപുരം: വൊക്കേഷനൽ ഹയർസെക്കൻഡറി രണ്ടാം പരീക്ഷയുടെ പിഴവുപറ്റിയ മാർക്ക് ലിസ്റ്റുകൾ പിൻവലിച്ച് പുതിയവ സ്കൂളുകളിലേക്ക് അയച്ചതായി ഡയറക്ടർ ഡോ. ഫാറൂഖ് അറിയിച്ചു. 1500ഒാളം മാർക്ക് ലിസ്റ്റുകളിലാണ് പിഴവ് കണ്ടത്. വിദ്യാർഥികളുടെ േഗ്രഡ് അക്ഷരത്തിൽ രേഖപ്പെടുത്തുന്ന കോളത്തിലാണ് പിഴവുപറ്റിയത്. മതിയായ പരിശോധനയില്ലാതെ മാർക്ക് ലിസ്റ്റുകൾ അയച്ചതാണ് പ്രശ്നമായത്. അച്ചടിച്ചുവരുന്ന മുറക്ക് ഇടയിൽനിന്നുള്ള പരിശോധനമാത്രമാണ് ഇത്തവണ നടത്തിയത്. അവസാനഘട്ടത്തിൽ ഇത്തരത്തിലുള്ള പിഴവ് കണ്ടതോടെ മാർക്ക് ലിസ്റ്റ് വിതരണം നിർത്തിവെക്കാൻ ഡയറക്ടർ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകുകയായിരുന്നു. വി.എച്ച്.എസ്.ഇ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസിൽനിന്ന് മാർക്ക് ലിസ്റ്റിലേക്ക് മാറ്റുന്നതിനിടെയാണ് േഗ്രഡുകളുടെ കോളത്തിൽ അബദ്ധം കയറിക്കൂടിയത്. വി.എച്ച്.എസ്.ഇയിൽ പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ നടന്ന ആദ്യ പരീക്ഷയായതിനാൽ സോഫ്റ്റ്വെയറിലും മാറ്റംവരുത്തിയിരുന്നു. ഇതും അബദ്ധത്തിന് കാരണമായി. 29,427 വിദ്യാർഥികളാണ് ഇത്തവണ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.