എഴുതുന്ന ഡോക്ടർ ഇവിടെ സജീവമാണ് വില്യാപള്ളി: എഴുത്തും ചികിത്സയുമായി സജീവമാണ് വടകര പുറമേരിയിലെ ശിശുരോഗ വിദഗ്ധനും കുടുംബഡോക്ടറുമായ ഡോ. രാജീവ്. ഭക്ഷണം വില്ലനാവുമ്പോൾ, ആരോഗ്യം പ്രശ്നങ്ങളും പരിഹാരങ്ങളും, ആരോഗ്യത്തിെൻറ സപ്തവർണങ്ങൾ, പരിസ്ഥിതി പഠനമായ 'കേരളം മരുഭൂമിയാവുമോ?', കാലാവസ്ഥ വ്യതിയാനവും കേരളവും, ആനന്ദമെയ്ഡ്-ആനന്ദത്തിലേക്കുള്ള പാത എന്നിവ ഡോക്ടറുടെ പുസ്തകങ്ങളാണ്. 35 വർഷങ്ങളുടെ അനുഭവങ്ങളിൽനിന്ന് മനസ്സിലാക്കിയ അനാരോഗ്യ ശീലങ്ങളും, രോഗികളെ തുടർച്ചയായി പിന്തുടർന്നപ്പോൾ കിട്ടിയ ജീവിതപാഠങ്ങളും തന്നെ എഴുത്തുകാരനാക്കുകയായിരുന്നെന്ന് ഡോക്ടർ പറയുന്നു. ക്ലിനിക്കിൽനിന്ന് രാത്രിയോടെ വടകരയിലെ വീട്ടിലെത്തിയാൽ ദിനപത്ര വായനയാണ് രാത്രി പത്ത് പത്തര വരെ. മലയാളത്തിലേയും ഇംഗ്ലീഷിലേയും പത്രങ്ങളുടെ തലക്കെട്ടുകൾ വായിച്ച് തെരഞ്ഞെടുത്തവ കമ്പ്യൂട്ടറിലേക്ക് സ്കാൻ ചെയ്തിടും. ഞായറാഴ്ചകളിൽ കമ്പ്യൂട്ടറിലെടുത്തുെവച്ച കുറിപ്പുകളുടെ വിശദമായ വായനയും കൂടുതൽ പഠനവുമാണ്. അങ്ങനെ ആറുമാസമെടുത്താണ് ആദ്യ പുസ്തകം 'ഭക്ഷണം വില്ലനാകുമ്പോൾ' പുറത്തിറക്കിയത്. ശേഷം, പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും പൊളിച്ചെഴുതേണ്ട നമ്മുടെ ശീലങ്ങളും വിഷയമാക്കി എഴുതിത്തീർത്തത് അഞ്ച് പുസ്തകങ്ങൾ. അഞ്ഞൂറിലധികം ആരോഗ്യ ബോധവത്കരണ ക്ലാസുകളാണ് വിവിധയിടങ്ങളിൽ ഡോക്ടറെടുത്തത്. ഡോക്ടർ എല്ലാവർക്കും നൽകാൻ സൂക്ഷിക്കുന്ന ഒരു ഉപദേശമുണ്ട് : 'ദിനംപ്രതി അരമണിക്കൂർ നടക്കുക, അമിതാഹാരം ഒഴിവാക്കുക'. .................... kz7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.