വടകര: പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂൾ പ്രധാനാധ്യാപകനും രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ വേണു കക്കട്ടിൽ 33 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. സംസ്ഥാന സംസ്കൃത അക്കാദമിക് കൗൺസിൽ സെക്രട്ടറി, പാഠപുസ്തക സമിതി അംഗം, യുവജനോത്സവ മാന്വൽ പരിഷ്കരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ വടകര ഏരിയ വൈസ് പ്രസിഡൻറ്, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണിപ്പോൾ. .............. kz5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.