സ്വാ​ശ്രയ സ്​കൂളുകൾ അടച്ചുപൂട്ടുന്നത്​ മേഖലയെ അഴിമതിവത്​കരിക്കും

സ്വാശ്രയ സ്കൂളുകൾ അടച്ചുപൂട്ടുന്നത് മേഖലയെ അഴിമതിവത്കരിക്കും േകാഴിക്കോട്: സ്വാശ്രയ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള ശ്രമം, ചില അധ്യാപക സംഘടനകളുടെ നിക്ഷിപ്ത താൽപര്യത്തി​െൻറയും എയ്ഡഡ് സ്കൂളുകളിലെ ഡിവിഷൻ വർധിപ്പിച്ച് ലക്ഷങ്ങൾ കോഴവാങ്ങാനുള്ള ശ്രമത്തി​െൻറയും ഭാഗമാണെന്ന് ഒാൾ കേരള സെൽഫ് ഫിനാൻസിങ് സ്കൂൾസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് രാമദാസ് കതിരൂർ കുറ്റപ്പെടുത്തി. ജില്ലയിലെ സ്വാശ്രയ സ്കൂൾ മാനേജ്മ​െൻറ് പ്രതിനിധികളുടെ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗീകാരത്തിനുള്ള അപേക്ഷപോലും വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നില്ല. സ്കൂൾ പരിശോധന എന്നപേരിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയല്ലാതെ സ്ഥാപനങ്ങളിൽ മറ്റാരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് ജഗത്മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. സത്യൻ അഭയഗിരി, കെ.കെ. ഷാജിത, ഉണ്ണികൃഷ്ണൻ, ശ്രീലകം, കെ.കെ. അഹ്മ്മദ്കോയ, ഹെയ്സൽ മേരി, മുഹമ്മദ് കിഴക്കോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.