വേളം: കുറ്റ്യാടിപ്പുഴയിൽ ഗുളികപ്പുഴ ഭാഗത്തെ ഉത്തായി മണപ്പുറം പുഴയെടുക്കുന്നു. അഞ്ചേക്കറോളം വ്യാപിച്ചുകിടക്കുന്ന മനോഹരമായ മണപ്പുറം വൻതോതിൽ മണ്ണൊലിച്ച് ഇല്ലാതാവുകയാണ്. ഇതിെൻറ പകുതി ഭാഗം തീരം കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ബാക്കി ഭാഗമാണ് ഒലിച്ചുപോകുന്നത്. മണ്ണ് ഒഴുകിപ്പോയ ഭാഗത്ത് കിടങ്ങുകൾ രൂപപ്പെട്ടിട്ടുണ്ട്. ബാക്കി ഭാഗം കെട്ടാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പണി തുടങ്ങാൻ നടപടിയായിട്ടില്ല. തീരം കെട്ടിയ സ്ഥലത്തും കരിങ്കൽ കെട്ടിനിടയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനാൽ പല ഭാഗത്തും മണ്ണ് നീങ്ങിപ്പോയി ഗർത്തം രൂപപ്പെട്ടു. പ്രദേശത്തെ ഏറ്റവും വിശാലമായ മൈതാനമായി രൂപപ്പെടുത്താമെങ്കിലും അതിനുള്ള ശ്രമങ്ങൾ പഞ്ചായത്തിെൻറയും മറ്റും ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ല. മണപ്പുറത്തിെൻറ ഏതാനും ഭാഗത്ത് കപ്പ കൃഷിയുണ്ട്. വെറുതെ കിടക്കുന്ന ഭാഗമാണ് ഒഴുകിപ്പോകുന്നത്. മണപ്പുറത്തിെൻറ പരിസരങ്ങളിൽ മണലെടുപ്പ് നടക്കുന്നതും ഭീഷണിയാണ്. കുറെ ഭാഗം മണലെടുപ്പുകാർ കോരിക്കൊണ്ടുപോയതാണെന്ന് നാട്ടുകാർ പറയുന്നു. വിജന പ്രദേശമായതിനാൽ മണലെടുപ്പുകാർക്ക് നിർഭയം മണലൂറ്റാം. മണപ്പുറം സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന് വാർഡ് മെംബർ കെ.കെ. അന്ത്രു പറഞ്ഞു. .................... kz13
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.