എയിംഫിൽ സമരം: 18 വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകി

കോഴിക്കോട്: എയിംഫിൽ അക്കാദമിയിലെ വിദ്യാർഥികളുടെ 30 ദിവസം നീണ്ടുനിന്ന നിരാഹാര സമരം താൽകാലികമായി അവസാനിപ്പിച്ചു. വെള്ളിയാഴ്ച ഡിവൈ.എസ്.പി സദാനന്ദ​െൻറ നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളുമായി നടത്തിയ ചർച്ചയെതുടർന്ന് 18 വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകി. ബാക്കിയുള്ള നാലു വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ രണ്ട് ദിവസത്തിനുള്ളിൽ നൽകാമെന്നും മാനേജ്മ​െൻറ് അറിയിച്ചു. എന്നാൽ, വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുനൽകാൻ മാനേജ്മ​െൻറ് ഇതുവെര തയാറായിട്ടില്ല. രണ്ടുമുതൽ നാലു ലക്ഷം വരെ ഫീസ് നൽകിയാണ് പലരും കോഴ്‌സില്‍ ചേര്‍ന്നത്. കൊച്ചിയിൽ ഇപ്പോഴും അഡ്മിഷൻ നടക്കുന്നുണ്ടെന്നും കോഴിക്കോട്ട് സ്ഥാപനം പൂർണമായും അടഞ്ഞുകിടക്കുന്നതിനാൽ തങ്ങളുടെ പണം ലഭിക്കുന്നതുവെര സമരം കൊച്ചിയിൽ തുടരുമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് എയിംഫിൽ വിദ്യാർഥികൾ നിരാഹാര സമരം ആരംഭിച്ചത്. സ്ഥാപനം പൂട്ടണമെന്നും വിദ്യാർഥികൾ പ്രവേശനസമയത്ത് നൽകിയ പണവും ഒറിജിനൽ സർട്ടിഫിക്കറ്റുകളും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥിനികളായ എം. ആതിര, സി.ടി ആതിര, കീർത്തി, രേഷ്മ, ഷിറ്റിഷ എന്നിവരാണ് ആദ്യഘട്ടത്തിൽ നിരാഹര സമരത്തിനിരുന്നിരുന്നത്. എന്നാൽ, ഇവരുടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ മറ്റു വിദ്യാർഥികളും മാറിമാറി നിരാഹാരമിരിക്കുകയായിരുന്നു. കെ.എസ്.യു, എ.ബി.വി.പി, എ.െഎ.എസ്.എഫ്, എം.എസ്.എഫ്, എ.െഎ.ഡി.എസ്.ഒ തുടങ്ങിയ വിദ്യാർഥി സംഘടനകളും സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചുണ്ടായിരുന്നു. യൂത്ത് കോൺഗ്രസും യുവമോർച്ചയും ആം ആദ്മി പാർട്ടിയും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.