പാഠത്തില്‍നിന്ന് പാടത്തേക്ക്; വിദ്യാര്‍ഥികള്‍ നെല്‍കൃഷി തുടങ്ങി

മേപ്പയൂര്‍: വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും കണ്ടഞ്ചിറ പുഞ്ചപ്പാടത്ത് നെല്‍കൃഷി ആരംഭിച്ചു. 30 ഏക്കറില്‍ പേരാമ്പ്ര വികസന മിഷന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച നെല്‍കൃഷിയാണ് 30 സെന്‍റില്‍ വിദ്യാര്‍ഥികള്‍ വയലൊരുക്കി ഞാറ് നട്ടത്. സ്കൂളിലെ തണല്‍ പരിസ്ഥിതി ക്ളബും കാര്‍ഷിക ക്ളബും സംയുക്തമായാണ് നടീല്‍ ഉത്സവം നടത്തിയത്. കാര്‍ഷിക വേഷം ധരിച്ച് വടക്കന്‍ പാട്ടുകളുമായി വാദ്യഘോഷങ്ങളോടെ കടന്നുവന്ന വിദ്യാര്‍ഥി സംഘത്തെ പാടശേഖര സമിതി ഭാരവാഹികള്‍ സ്വീകരിച്ചു.നടീല്‍ ഉത്സവം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇ.കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സറീന ഒളോറ, സി.പി. ഷെല്‍വി, ഷര്‍മിന കോമത്ത്, ഷംസുദ്ദീന്‍ കമ്മന, വിനീത് പുലരി, എം.കെ. ഇസ്മയില്‍, പി.കെ.വി. കുഞ്ഞമ്മത്, കൃഷി അസിസ്റ്റന്‍റ് ദൃശ്യ, കമ്മന ഇസ്മയില്‍, പ്രദീപ് മുദ്ര, ഐ.എം. കലേഷ്, രതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.