താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ കുറുമരുകണ്ടി കോളനിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി കുടുംബശ്രീ മിഷന്‍െറയും ജില്ല ഭരണകൂടത്തിന്‍െറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഊരില്‍ ഒരു ദിനം അദാലത്ത് ആശ്വാസമായി. രാവിലെ 11മണിക്ക് കോളനിയോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ വേദിയില്‍ സംഘടിപ്പിച്ച ഊരില്‍ ഒരു ദിനം അദാലത്തിന് അസിസ്റ്റന്‍റ് കലക്ടര്‍ കെ. ഇമ്പശേഖരന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സൈദ് അക്ബര്‍ ബാദുഷഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോളനിയിലെ പ്രധാന പ്രശ്നങ്ങളായ കുടിവെള്ളം, വൈദ്യുതി എന്നിവക്ക് മാര്‍ച്ച് 31നുള്ളില്‍ പരിഹാരമുണ്ടാക്കുന്നതിന് അദാലത്തില്‍ തീരുമാനമായി. വ്യാജമദ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും, ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും അടിയന്തരമായി സംഘടിപ്പിച്ച് നല്‍കാന്‍ പട്ടികവര്‍ഗ പ്രമോട്ടര്‍ക്കും നിര്‍ദേശം നല്‍കി. കക്കൂസ്, വൈദ്യുതി എന്നിവക്ക് ആവശ്യമായ ഫണ്ട് ഈ സാമ്പത്തികവര്‍ഷം തന്നെ വകയിരുത്തുന്നതിനും കോളനിയിലേക്ക് നിര്‍മിക്കുന്ന റോഡിന് ഓവുചാല്‍ നിര്‍മിക്കുന്നതിനും ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്‍കി. എട്ട് മുതല്‍ പന്ത്രണ്ടാം ക്ളാസു വരെയുള്ള വിദ്യാഭ്യാസത്തിനും തുടര്‍ വിദ്യാഭ്യാസത്തിനും, മറ്റ് അവസരങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് സാമൂഹിക നീതിവകുപ്പിനും നിര്‍ദേശം നല്‍കി. കോളനിയിലെ നിര്‍മാണ പ്രവൃത്തികള്‍ കോളനിയില്‍ ഉള്ളവര്‍ക്ക് നേരിട്ട് ഏറ്റെടുത്തു നടത്തുന്നതിന് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് ഊരാളുങ്കല്‍ സൊസൈറ്റിയുമായി ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു. കൂടാതെ കുടുംബശ്രീ നിര്‍മാണ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്ററെ ചുമതലപ്പെടുത്തി. ഊരില്‍ ഒരു ദിനം അദാലത്തില്‍ വനം വകുപ്പും, പൊതുമരാമത്ത് വകുപ്പും പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.