പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പെരുവയല്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ ഭാഗമായി പെരുവയല്‍ സെന്‍റ് സേവിയേഴ്സ് യു.പി സ്കൂളില്‍ സംരക്ഷണ വലയം തീര്‍ത്തു. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, എസ്.എസ്.ജി, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിയില്‍ വാര്‍ഡ് മെംബര്‍ സുബിത തോട്ടാഞ്ചേരി പ്രതിജ്ഞ ചൊലിക്കൊടുത്തു. ഇതിന് മുന്നോടിയായി വിദ്യാലയവും പരിസരവും ശുചീകരിച്ച് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ ആന്‍ഡ്രൂസ്, ഹെഡ്മിസ്ട്രസ് പി.വി. ആനി, പി.ടി.എ പ്രസിഡന്‍റ് സലിം കരിമ്പാല, വൈസ് പ്രസിഡന്‍റ് വിനോദ് എളവന എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട്: പൊതുവിദ്യാലയങ്ങള്‍ മികവിന്‍െറ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്‍െറ ഭാഗമായി എലത്തൂര്‍ സി.എം.സി ബോയസ് ഹൈസ്കൂളില്‍ പ്രതിജ്ഞയെടുത്തു. പി.ടി.എ പ്രസിഡന്‍റ് എ.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ. റഹിയ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല സെനറ്റ് അംഗം അഡ്വ. എം. രാജന്‍ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് ഇ. സതീദേവി, എന്‍.കെ. അബ്ദുല്‍ ഹക്കീം, കെ. സുരേഷ്, മദര്‍ പി.ടി.എ ബബിത, ടി.സി. ഉഷ, എം. സുരേഷ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. പുതിയങ്ങാടി ബി.ഇ.എം യു.പി സ്കൂളില്‍ നടന്ന യജ്ഞത്തില്‍ ഹെഡ്മാസ്റ്റര്‍ എ.ഡി. സജിത്കുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. എം. രാജന്‍, വത്സന്‍ എഡോള്‍ഫ്, ടി.എം. മുനീറ, കെ.ടി. അഫ്സല്‍, സ്നേഹ സീമ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.