കോഴിക്കോട്: മാവൂര്‍ റോഡിലെ കട ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരം ശക്തമാക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനം. കെട്ടിടയുടമയുടെ വീട്ടിലേക്ക് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും സമരം നടത്താന്‍ സമിതി തീരുമാനിച്ചു. കഴിഞ്ഞദിവസം സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവും വ്യാപകമായി. മാവൂര്‍ റോഡ് കോഫി ഹൗസിന് എതിര്‍വശത്തെ ചെരിപ്പുകട ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. കട ഒഴിപ്പിക്കാന്‍ കോടതി വിധി സമ്പാദിച്ചതറിഞ്ഞാണ് വ്യാപാരികള്‍ മൂന്നാലിങ്ങലിലെ കെട്ടിടയുടമയുടെ വീട്ടിലേക്ക് കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയത്. സമരം നടത്തിയ സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍, ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത്, സെക്രട്ടറി എം. സേതുമാധവന്‍ തുടങ്ങി 15 പേരെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍നിന്ന് രണ്ടു മണിക്കൂറിനുശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. 66 പേര്‍ക്കെതിരെ കേസുണ്ട്. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച നഗരത്തില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വെള്ളിയാഴ്ചയും കെട്ടിട ഉടമയുടെ വീട്ടിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം. സേതുമാധവന്‍ അധ്യക്ഷതവഹിച്ചു. ശനിയാഴ്ച രാവിലെ പത്തിനാണ് സമരം. വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ഏകോപനസമിതി പ്രതിഷേധിച്ചു. സ്വതന്ത്രമായി കച്ചവടം നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് വനിത വിങ് പ്രസിഡന്‍റ് സൗമിനി മോഹന്‍ദാസും ജനറല്‍ സെക്രട്ടറി വിജയലക്ഷ്മിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വ്യാപാരികള്‍ നഗരത്തില്‍ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.