അത്തോളി: കുനിയില്‍ക്കടവ് പാലത്തിനു സമീപം പുഴയില്‍ മത്സ്യബന്ധനത്തിനിടെ കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടു. രാത്രി കരയില്‍നിന്ന് ഒറ്റല്‍ ഉപയോഗിച്ച് മീന്‍ പിടിച്ച കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അത്തോളി അത്താണി ചേലക്കര മുസ്തഫക്ക് (50) വേണ്ടിയാണ് തിരച്ചില്‍ രാത്രി വൈകിയും തുടരുന്നത്. മുസ്തഫയുടെ മക്കളായ അദ്നാന്‍, റാഷിദ് എന്നിവരെയും സഹോദരന്‍െറ മകന്‍ ഷഹനാസിനെയും നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ഒഴുക്കില്‍പെട്ടത് കണ്ട് മുസ്തഫ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. രാത്രി 11ഓടെയാണ് അപകടം. രക്ഷാപ്രവര്‍ത്തനം അത്തോളി എസ്.ഐ കെ. രവീന്ദ്രന്‍െറയും ഫയര്‍ഫോഴ്സിന്‍െറയും നേതൃത്വത്തില്‍ തുടരുന്നു. ജില്ലയിലെ ഏറ്റവുംനീളമുള്ള പാലങ്ങളിലൊന്നാണ് കുനിയില്‍ കടവിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.