സി.പി.എം നേതാക്കള്‍ക്ക് പിഴയും കോടതി പിരിയും വരെ തടവും

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ 2013ല്‍ കരിങ്കൊടി കാണിച്ചുവെന്ന കേസില്‍ അന്നത്തെ ഡി. വൈ. എഫ്. ഐ നേതാക്കള്‍ക്ക് തടവും പിഴയും. സി.പി.എം കക്കോടി ഏരിയസെക്രട്ടറി എന്‍. രാജേഷ്, കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം സി. അശ്വിനീ ദേവ്, കോഴിക്കോട് സൗത്് ഏരിയ കമ്മിറ്റി അംഗം പി. സുനില്‍ ബാബു, കോട്ടൂളി ലോക്കല്‍ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എം. ഷാബിര്‍ ഇബ്രാഹിം 12,800 രൂപ പിഴയടക്കാനും കോടതി പിരിയുന്ന അഞ്ച് മണി വരെ തടവിനും ശിക്ഷിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി 2013 ആഗസ്റ്റ് 28ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി കാണിച്ചെന്നും ചെരിപ്പെറിഞ്ഞു ഉമ്മന്‍ ചാണ്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.