അറബിയുടെ സഹായം വാഗ്ദാനം ചെയ്ത്  വയോധികയില്‍നിന്ന് രണ്ടു പവന്‍ സ്വര്‍ണം തട്ടി

കോഴിക്കോട്: അറബിയുടെ സഹായം വാഗ്ദാനം ചെയ്ത് വയോധികയില്‍നിന്ന് സ്വര്‍ണാഭരണം തട്ടി. മുക്കം സ്വദേശി വാസുവിന്‍െറ ഭാര്യ ശാന്തയാണ് ഇതുസംബന്ധിച്ച് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്.  സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശാന്തയും വാസുവും പെന്‍ഷന്‍ ആവശ്യത്തിനായി കഴിഞ്ഞ ദിവസം സിവില്‍ സ്റ്റേഷനിലത്തെിയതായിരുന്നു. അവിടെ വെച്ച് ബിജു എന്ന് സ്വയം പരിചയപ്പെടുത്തി യുവാവത്തെി. വീട്ടുകാരെയും മറ്റുള്ളവരെയും എല്ലാം പറഞ്ഞുകൊണ്ടു കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് ബിജു പരിചയപ്പെടുത്തി.  പാവപ്പെട്ടവര്‍ക്ക് അറബി ധനസഹായം നല്‍കുന്നുണ്ടെന്നുപറഞ്ഞ് സിവില്‍ സ്റ്റേഷനിലെ മൂന്നാമത്തെ നിലയിലേക്ക് ഇരുവരെയും കൊണ്ടുപോയി. പട്ടികജാതി വികസന ഓഫിസിനു മുന്നില്‍ ശാന്തയെ ഇരുത്തി.  പിന്നീട് അതിനു മുകളിലുള്ള നിലയിലേക്ക് വാസുവിനെ കൂട്ടി പോയി. അവിടെ എത്തിയശേഷം ഇപ്പോള്‍ വരാമെന്നുപറഞ്ഞ് ബിജു തിരിച്ചുവന്നു.  തുടര്‍ന്നു ബിജു ശാന്തയുടെ അടുത്തത്തെി 12 പവന്‍ സ്വര്‍ണാഭരണം ലഭിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തി. മുക്കുപണ്ടം ശാന്തയുടെ കൈയില്‍ നല്‍കിയ ശേഷം നറുക്കെടുത്തവര്‍ക്ക് ഒരു പവന്‍ നല്‍കണമെന്ന് ബിജു ആവശ്യപ്പെട്ടു.  ശാന്ത അണിഞ്ഞിരുന്ന രണ്ടുപവന്‍െറ സ്വര്‍ണാഭരണം ബിജുവിന് നല്‍കി. ഒരു പവന്‍ ആഭരണം ഇപ്പോള്‍ തിരികെ നല്‍കാമെന്നു പറഞ്ഞ് ബിജു രക്ഷപ്പെടുകയായിരുന്നു. അതേസമയം, ബിജുവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ളെന്നാണ് പരാതിക്കാരി പറയുന്നത്. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.