കൊടുവള്ളി: കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കൊടുവള്ളിയില്‍ മാലിന്യ സംസ്കരണ പദ്ധതിക്ക് ഇറക്കിയ വസ്തുക്കള്‍ കാടുമൂടി നശിക്കുന്നു. വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്നതിനുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന കോണ്‍ക്രീറ്റ് തൂണുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കിയ തുമ്പര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണപദ്ധതി നടപ്പാക്കുന്നതിനായിരുന്നു അന്നത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.ടൗണിലെ മാലിന്യം ശേഖരിച്ച് ബിന്നുകളില്‍ സംസ്കരിച്ച് ജൈവവളമായി കൃഷിക്ക് നല്‍കുന്നതാണ് പദ്ധതി. ഇതിനായി ഫണ്ട് വകയിരുത്തുകയും ഉപകരണങ്ങള്‍ വാങ്ങിക്കുകയും ചെയ്തു. എന്നാല്‍, ഇവ എവിടെയും സ്ഥാപിക്കാതെ നെല്ലാങ്കണ്ടിയില്‍ ആനപ്പാറ റോഡിലും സ്വകാര്യവ്യക്തിയുടെ പറമ്പിലുമായി ഇറക്കിവെക്കുകയായിരുന്നു. ബന്ധപ്പെട്ടവര്‍ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിയതോടെ ഇവ വെയിലും മഴയുമേറ്റ് നശിക്കുകയാണിപ്പോള്‍. പഞ്ചായത്ത് മാറി നഗരസഭയായിട്ടും മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതികളൊന്നും ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.