കോഴിക്കോട്: മേധാവി മാറിയതോടെ സിറ്റി പൊലീസില്‍ കാലങ്ങളായി നിലവിലുണ്ടായിരുന്ന പ്രതിദിന വിവരശേഖരണവും പ്രതിമാസ ക്രൈം അവലോകനയോഗവും ഒഴിവാക്കി. നഗരപരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തലേദിവസം ചെയ്ത പ്രവൃത്തികളുടെ അവലോകനമായ ‘സാട്ട’ ചുമതലയില്‍നിന്നാണ് കമീഷണര്‍ ‘തടിയൂരിയത്’. നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള സൗത്ത്, നോര്‍ത്ത് അസി. കമീഷണര്‍മാരായിരിക്കും ഇനി വിവരശേഖരണം നടത്തുക. ചുമതല കൈമാറിയതില്‍ ഏറ്റവും കൂടുതല്‍ ആഹ്ളാദിക്കുന്നത് എസ്.എച്ച്.ഒമാരാണ്. തങ്ങളുമായി അടുത്തിടപഴകുന്ന അസി. കമീഷണര്‍മാര്‍ വിളിക്കുമ്പോള്‍ അത്രകടുപ്പത്തിലൊന്നും ശാസിക്കില്ളെന്നാണ് അവരുടെ പ്രതീക്ഷ. ദിവസവും രാവിലെ എട്ടു മുതല്‍തന്നെ കമീഷണറുടെ ഒൗദ്യോഗിക വയര്‍ലെസ് വഴി വിവരശേഖരണത്തിനായി സന്ദേശമത്തെുകയാണ് പതിവ്. ഇതിന് മുന്നോടിയായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്.എച്ച്.ഒ) തലേദിവസത്തെ എസ്.ഐമാരുടെ പെര്‍ഫോമന്‍സ് പട്ടിക തയാറാക്കും. എസ്.ഐമാര്‍ എത്രപേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെന്നും ഓരോരുത്തരുടെയും പ്രവൃത്തികള്‍ എന്തെല്ലാമായിരുന്നെന്നും എത്ര കേസ് എടുത്തെന്നതും എസ്.എച്ച്.ഒമാര്‍ കമീഷണറോട് വിവരിക്കണം. ഇതിനിടെ പറ്റുന്ന അബദ്ധങ്ങള്‍ സേനക്കുള്ളിലെ തമാശയാകുന്നത് പതിവായിരുന്നു. അതത് ദിവസത്തെ ക്രമസമാധാനപാലനം, കോടതി ഡ്യൂട്ടി, മറ്റ് പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്തിയവരുടെ വിവരം, ഹാജര്‍ നില തുടങ്ങിയവ അറിയിക്കണം. വിവരശേഖരണം വയര്‍ലെസ് സെറ്റ് വഴി സേനയിലുള്ള മറ്റുള്ളവരും കേള്‍ക്കുകയും എസ്.എച്ച്.ഒമാര്‍ കമീഷണറുടെ കോപത്തിന് ഇരയാകുന്നതും സേനാംഗങ്ങള്‍ മുഴുവന്‍ അറിയുന്നതുമാണ് താമശക്കുള്ള കാരണമാകുന്നത്. ജില്ല പൊലീസ് ആസ്ഥാനത്ത് പ്രതിമാസം നടന്നിരുന്ന ക്രൈം കോണ്‍ഫറന്‍സ് പൂര്‍ണമായും ഒഴിവാക്കാനും പുതിയ കമീഷണര്‍ തീരുമാനിച്ചിട്ടുണ്ട്. മാസംതോറും കമീഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനത്തില്‍ അസി. കമീഷണര്‍, സി.ഐ, എസ്.ഐ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തിരുന്നത്. പ്രതിമാസ അവലോകനത്തിന് പുറമെ വിവിധ റിപ്പോര്‍ട്ടുകള്‍, പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ തുടങ്ങി അടുത്ത മാസത്തേക്ക് ചെയ്യേണ്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ യോഗം ചര്‍ച്ച ചെയ്യാറുണ്ട്. കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുന്നതിനും മുന്‍കരുതലെടുക്കുന്നതിനും മറ്റും പ്രതിമാസയോഗം സഹായകമായിരുന്നു. ഇത് ഇല്ലാതാവുന്നതോടെ ക്രമസമാധാനനിലയും ട്രാഫിക് പരിഷ്കാരങ്ങളും അലങ്കോലമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.