തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേര്‍ന്ന ബുധനാഴ്ച യൂനിവേഴ്സിറ്റി ഭരണകാര്യാലയത്തിലേക്ക് എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ഉപരോധവും. യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ചായിരുന്നു സമരം. ബുധനാഴ്ച രാവിലെ 11ഓടെ പ്രകടനമായി എത്തിയ ഭാരവാഹികള്‍ യൂനിവേഴ്സിറ്റി ഭരണകാര്യാലയത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഉച്ചയോടെ സമരം ഉപരോധമായി മാറി. ഉച്ചക്ക് രണ്ടോടെ ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിനായി എത്തിയെങ്കിലും വി.സി, പി.വി.സി, രജിസ്ട്രാര്‍, യു.ഡി.എഫ് അംഗങ്ങള്‍ എന്നിവരത്തെിയില്ല. തുടര്‍ന്ന്, മൂന്നരയോടെ സിന്‍ഡിക്കേറ്റംഗങ്ങള്‍ യൂനിവേഴ്സിറ്റി ഗെസ്റ്റ് ഹൗസിലേക്ക് മടങ്ങിപ്പോയി. ഇതിനുശേഷം 4.45ഓടെയാണ് വി.സിയും മറ്റുള്ളവരും അടിയന്തര സിന്‍ഡിക്കേറ്റില്‍ പങ്കെടുക്കാനത്തെിയത്. എന്നാല്‍, കോണ്‍ഗ്രസ് പ്രതിനിധികളായ അഡ്വ. പി.എം. നിയാസ്, ഡോ. കെ.എം. നസീര്‍ എന്നീ അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍നിന്ന് വിട്ടുനിന്നു. ഏറെനേരത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസംതന്നെ നടത്താന്‍ ഭൂരിപക്ഷ നിര്‍ദേശപ്രകാരം തീരുമാനിക്കുകയും ചെയ്തു. അതേസമയം, ചര്‍ച്ച നീണ്ടുപോയതിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന ഭരണകാര്യാലയത്തിനുള്ളിലേക്ക് തള്ളിക്കയറി. സിന്‍ഡിക്കേറ്റ് തീരുമാനം അംഗങ്ങള്‍ എസ്.എഫ്.ഐ നേതൃത്വത്തെ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്തു. കെ. ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. എ.കെ. ബിജിത്ത്, ലിന്‍േറാ ജോസഫ്, കെ. ഷെബീര്‍, സോനു പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.