ബേപ്പൂര്‍: അരക്കിണറിലെ വീട്ടില്‍ വന്‍മോഷണം. അരക്കിണര്‍ എരഞ്ഞിവയല്‍ കൊട്ടരപ്പാട്ട് പ്രഭാകരന്‍െറ വീട്ടിലാണ് മോഷണം നടന്നത്. പ്രഭാകരന്‍െറ വീട്ടിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 25 പവന്‍ ഏഴുഗ്രാം സ്വര്‍ണവും ഒരു മൊബൈല്‍ ഫോണുമാണ് നഷ്ടമായത്. വീടിന്‍െറ മുകള്‍ നിലയിലുള്ള റൂമിലും ഇടനാഴിയിലുമുള്ള അലമാരകള്‍ തുറന്നാണ് മോഷണം നടത്തിയത്. മുകളിലെ മുറിയില്‍ മകന്‍ പ്രമേഷും ഭാര്യയും ഉറങ്ങുന്നുണ്ടായിരുന്നു. താക്കോല്‍ അലമാറകളില്‍തന്നെ സൂക്ഷിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 12.30നും പുലര്‍ച്ചെ 5.30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. വീടിന്‍െറ പിന്‍വശത്തെ അടുക്കളയുടെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഖത്തറില്‍നിന്നും പ്രമേഷ് പത്തു ദിവസം മുമ്പാണ് നാട്ടിലത്തെിയത്. പ്രമേഷിന്‍െറ പരാതിയില്‍ ബേപ്പൂര്‍ എസ്.ഐ അജേഷിന്‍െറ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. സൗത്ത് അസിസ്റ്റന്‍റ് കമീഷണര്‍ അബ്ദുല്‍ റസാഖ്, സി.ഐ ദിനേശ് കോറോത്ത്, എ.എസ്.ഐ വേണുഗോപാല്‍ എന്നിവരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരായ വി.പി. കരീം, എം. ഷ്യാംലാല്‍ ശ്രീജയ എന്നിവരും സ്ഥലത്തത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.