ബാലുശ്ശേരിയെ പിന്തള്ളി സിറ്റി ഉപജില്ല

കോഴിക്കോട്: റവന്യൂ ജില്ല കലോത്സവം അവസാനിക്കാന്‍ രണ്ടുനാള്‍ അവശേഷികെ മുന്നേറ്റങ്ങള്‍ മാറിമറിയുന്നു. ബാലുശ്ശേരിയെ പിന്തള്ളി സിറ്റി ഉപജില്ല മുന്നേറുകയാണ്. നൃത്തച്ചുവടുകളിലും ചെണ്ടമേളങ്ങളിലും ആവേശം മുറുകിയതോടെയാണ് മത്സര ഫലം മാറിമറിഞ്ഞത്. മൂന്നു ദിവസം പിന്നിട്ടപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബാലുശ്ശേരിയെ പിറകിലാക്കി സിറ്റി ഉപജില്ല 224 പോയന്‍േറാടെ ഒന്നാം സ്ഥാനത്താണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ചേവായൂര്‍ 190 പോയന്‍റുമായി മുന്നേറ്റം തുടരുന്നു. 187 പോയന്‍റുമായി സിറ്റി ഉപജില്ല തൊട്ടുപിറകിലുണ്ട്. കഴിഞ്ഞ ദിവസം കൊയിലാണ്ടിക്കു പിറകില്‍ മൂന്നാമതായിരുന്നു സിറ്റി. മൂന്നാംദിവസം അമ്പതോളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊയിലാണ്ടി ഉപജില്ല 184 പോയന്‍റുമായി മൂന്നാമതായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊയിലാണ്ടിക്ക് 189 പോയന്‍റുണ്ട്. വെള്ളിയാഴ്ച നടന്ന വഞ്ചിപ്പാട്ട്, മാര്‍ഗംകളി, സംഘനൃത്തം, ചെണ്ട, പഞ്ചാരിമേളങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പിനങ്ങളാണ് മത്സരഫലം മാറ്റിമറിച്ചത്. യു.പി.വിഭാഗത്തില്‍ 87പോയന്‍റുനേടി ചേവായൂരും 84 പോയന്‍റുനേടി ബാലുശ്ശേരി ഉപജില്ലയും ഒന്നും രണ്ടും സ്ഥാനത്താണ്. ഹൈസ്കൂള്‍ അറബിക് വിഭാഗത്തില്‍ കുന്നുമ്മല്‍, തോടന്നൂര്‍,കോഴിക്കോട് റൂറല്‍, ബാലുശ്ശേരി, മുക്കം ഉപജില്ലകള്‍ ഒന്നാംസ്ഥാനത്താണ്. യു.പി.അറബിക് കലോത്സവത്തില്‍ 48പോയന്‍റുകള്‍ വീതം നേടി ഫറോക്ക്, കുന്നുമ്മല്‍ ഉപജില്ലകളാണ് മുന്നിലുള്ളത്. ചോമ്പാല, തോടന്നുര്‍, ബാലുശ്ശേരി ഉപജില്ലകളാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്കൂള്‍ സംസ്കൃതോത്സവത്തില്‍ 56പോയന്‍റ് വീതംനേടി കൊയിലാണ്ടി, ബാലുശ്ശേരി ഉപജില്ലകള്‍ ഒന്നാംസ്ഥാനത്തുണ്ട്. സിറ്റി ഉപജില്ലയാണ് രണ്ടാമത്. യു.പി.സംസ്കൃതോത്സവത്തില്‍ ചോമ്പാല, വകടര, ബാലുശ്ശേരി ഉപജില്ലകള്‍ 66പോയന്‍റുകള്‍ വീതം നേടിയാണ് ഒപ്പത്തിനൊപ്പമുള്ളത്. കുന്ദമംഗലം ഉപജില്ല 64പോയന്‍േറാടെ തൊട്ടുപിന്നിലാണ്. ശനിയാഴ്ച കലോത്സവത്തിലെ പ്രധാന ഇനങ്ങള്‍ പൂര്‍ത്തിയാവും. മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി ഉള്‍പ്പെടെ 52 ഇനങ്ങളാണ് ശനിയാഴ്ച മത്സര വേദിയില്‍. അതോടെ മത്സരം ശക്തമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.