സ്നേഹാര്‍ദ്രം പദ്ധതിക്ക് തുടക്കം

നടുവണ്ണൂര്‍: ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്‍െറ കടമയാണെന്ന് വനം-മൃഗസംരക്ഷണ മന്ത്രി കെ. രാജു. നാഷനല്‍ സര്‍വിസ് സ്കീമിന്‍െറ ‘സ്നേഹാര്‍ദ്രം കൂടെയുണ്ട് കൂട്ടിനായി’ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാര്‍ഥികളെ വിവിധ മേഖലകളില്‍ ശാക്തീകരിക്കുന്നതിന് എന്‍.എസ്.എസ് സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സഹവാസ ക്യാമ്പുകള്‍, തൊഴില്‍ പരിശീലനം, കൃഷി അനുബന്ധ പ്രവര്‍ത്തന പ്രോത്സാഹനം തുടങ്ങിയവ നടക്കും. ഭിന്നശേഷി വിദ്യാര്‍ഥികളെ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ ദത്തെടുക്കുകയും അവരെ പഠനമേഖലയില്‍ സഹായിക്കുകയും ചെയ്യും. കാര്‍ഷിക അനുബന്ധ മേഖലയില്‍ സഹായിക്കുന്നതിന്‍െറ ഭാഗമായി ആദ്യഘട്ടത്തില്‍ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പേരാമ്പ്ര ക്ളസ്റ്റര്‍ കണ്‍വീനര്‍ കെ.കെ. ശ്രീജിത്ത് ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് യശോദ തെങ്ങിട, ജില്ല പഞ്ചായത്തംഗം ശ്രീജ പുല്ലിരിക്കല്‍, വാര്‍ഡ് മെംബര്‍ ലത നള്ളിയില്‍, പ്രിന്‍സിപ്പല്‍ സി.കെ. രാജന്‍, ഹെഡ്മാസ്റ്റര്‍ സി.പി. മുഹമ്മദ്, ടി.പി. സുരേഷ്, ഷബീര്‍ നെടുങ്ങണ്ടി, പി.കെ. റഹ്മത്ത് എന്നിവര്‍ സംസാരിച്ചു. ജില്ല കോഓഡിനേറ്റര്‍ എസ്. ശ്രീജിത്ത് സ്വാഗതവും എം. സതീശ് കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.