കാണികളെ നിരാശയിലാക്കി സന്തോഷ് ട്രോഫി സമയക്രമം

കോഴിക്കോട്: ഐ.എസ്.എല്‍ ആവേശം കെട്ടടങ്ങുന്നതിനുമുമ്പേ പുതുവത്സര വിരുന്നായത്തെിയ സന്തോഷ് ട്രോഫിയുടെ സമയക്രമത്തില്‍ കോഴിക്കോട്ടെ കാണികള്‍ നിരാശയിലാണ്. ഫുട്ബാളിനെയും സംഗീതത്തേയും ഒരുപോലെ നെഞ്ചിലേറ്റുന്ന കോഴിക്കോട്ടുകാര്‍ക്ക് സ്വന്തം നാട്ടിലത്തെിയ സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആസ്വാദിക്കാന്‍ കഴിയുന്നില്ളെന്ന പരിഭവമാണ് ആദ്യ മത്സരത്തിനുശേഷം മനസ്സിലാകുന്നത്. വ്യാഴാഴ്ച നടന്ന മത്സരത്തിനത്തെിയ കാണികളില്‍ ജോലി മാറ്റിവെച്ചവരും ഉച്ചക്ക് ലീവെടുത്തവരുമുണ്ടായിരുന്നു. ഇതര ജില്ലകളില്‍നിന്നും കാണികള്‍ മത്സരം കണാനത്തെിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് പൊരിവെയിലത്ത് ജോലി ഒഴിവാക്കി മത്സരം കാണാന്‍ എങ്ങനെ എത്തുമെന്നാണ് കൂടുതല്‍പേരുടെയും ചോദ്യം. ആറുമണിക്കുശേഷം കളി നടക്കുകയാണെങ്കില്‍ വ്യാഴാഴ്ച വന്നതിലും കൂടുതല്‍പേര്‍ കളി കാണാന്‍ എത്തുമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സമയക്രമത്തിനെതിരെയുള്ള ആരാധകരുടെ ചര്‍ച്ച. കളിക്കാരെയും സമയക്രമം കാര്യമായി ബാധിക്കുമെന്നതിനാല്‍ മികച്ച കളിയൊരുങ്ങില്ളെന്ന ധാരണയും ചിലര്‍ പങ്കുവെച്ചു. ടിക്കറ്റുകള്‍ സൗജന്യമാക്കിയിട്ടും കാണികള്‍ വരാന്‍ മടിക്കുന്നത് സമയക്രമത്തിന്‍െറ പ്രശ്നം തന്നെയാണെന്നാണ് വിലയിരുത്തല്‍. നട്ടുച്ചയിലെ കടുത്ത വെയിലില്‍ കളിക്കേണ്ടിവരുന്നതില്‍ ടീമുകള്‍ക്ക് എതിര്‍പ്പുണ്ടെന്നും എല്ലാ സോണല്‍ മത്സരങ്ങളുടെയും സമയക്രമം ഒരുപോലെയായിരിക്കണമെന്ന എ.ഐ.എഫ്.എഫിന്‍െറ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഉച്ചക്ക് കളി നടത്തേണ്ടിവരുന്നതെന്നും കെ.എഫ്.എ സെക്രട്ടറി പി. അനില്‍കുമാര്‍ പറഞ്ഞു. മത്സരങ്ങള്‍ ഫ്ളെഡ്ലൈറ്റില്‍ നടത്തണമെന്ന് അഭ്യര്‍ഥിച്ച് എ.ഐ.എഫ്.എഫിനു കത്തു നല്‍കിയിരുന്നെന്നും പി. അനില്‍കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.