വാണിമേല്‍: വീടുകള്‍ക്കുനേരെ ബോംബേറടക്കമുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയ വാണിമേലില്‍ വീണ്ടും സംഘര്‍ഷത്തിന് അണിയറയില്‍ നീക്കം. സി.പി.എം കൊടിമരത്തില്‍ പച്ച പെയിന്‍റടിച്ച് സാമൂഹിക വിരുദ്ധര്‍ ലീഗ് പതാക ഉയര്‍ത്തി. ഭൂമിവാതുക്കല്‍ താഴെ അങ്ങാടിയില്‍ സി.പി.എം രക്തസാക്ഷി കെ.പി. കുഞ്ഞിരാമന്‍ കൊലചെയ്യപ്പെട്ട സ്ഥലത്ത് കോണ്‍ക്രീറ്റില്‍ നിര്‍മിച്ച കൊടിമരത്തിലെ പതാക അഴിച്ചുമാറ്റി പച്ച പെയിന്‍റ് അടിച്ചാണ് ലീഗിന്‍െറ കൊടി നാട്ടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ്് നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി റോഡില്‍ ഇരുമ്പ് പൈപ്പുകളിട്ട് ഭൂമിവാതുക്കല്‍-വിലങ്ങാട് റൂട്ടില്‍ ഗതാഗതം തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷസാധ്യത ഉടലെടുത്തതോടെ നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മായില്‍, കണ്‍ട്രോള്‍ റൂം എ.സി. പ്രഫുല്ലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തത്തെി. സി.പി.എം നേതാക്കളായ കെ.കെ. ലതിക, ഏരിയ സെക്രട്ട റി പി.പി. ചാത്തു, സി.എച്ച്. ബാലകൃഷ്ണന്‍, സി.എച്ച്. മോഹനന്‍, ടി.പി. കുമാരന്‍, ടി. പ്രദീപ്കുമാര്‍, ലീഗ് നേതാക്കളായ സി.കെ. സുബൈര്‍, എന്‍.കെ. മൂസ മാസ്റ്റര്‍, അഷ്റഫ് കൊറ്റാല തുടങ്ങിയവര്‍ സ്ഥലത്തത്തെി പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സി.പി.എം നേതാക്കള്‍ യോഗം ചേര്‍ന്ന്് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. നേരത്തെയും കൊടിമരത്തിന് മുകളില്‍ ഇത്തരത്തില്‍ പച്ച പെയിന്‍റടിച്ചത് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. കൊടിമരത്തില്‍ കെട്ടിയ ലീഗ് പതാകയില്‍നിന്ന് മണം പിടിച്ച പൊലീസ് ട്രാക്കര്‍ ഡോഗ് റിമോ സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ താഴേട്ടില്‍ താഴെ വയല്‍ പരിസരത്തേക്ക് ഓടിയത്തെി നിന്നു. ഇവിടെനിന്ന് ഉപേക്ഷിച്ച നിലയില്‍ പ്ളാസ്റ്റിക് കവര്‍ പൊലീസ് കണ്ടത്തെി. വൈകീട്ടോടെ സര്‍വകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സി.പി.എം കൊടിമരത്തില്‍ ചുവപ്പ് പെയിന്‍റടിച്ച് കൊടി ഉയര്‍ത്തി. നാദാപുരം സി.ഐ ജോഷി ജോസ്, കുറ്റ്യാടി എസ്.ഐ ടി. സജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.