ഉപതെരഞ്ഞെടുപ്പ്: 81.5 ശതമാനം പോളിങ്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മറിയപ്പുറം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 81.5 ശതമാനം പോളിങ്. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 1225 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. വാര്‍ഡില്‍ 1508 വോട്ടര്‍മാരാണ് ആകെയുള്ളത്. സുഹറ ചെറുക്കാട്ടില്‍ ( യു.ഡി.എഫ്), റംല ചോലക്കല്‍ (എല്‍.ഡി.എഫ്), റൈഹാനത്ത് ഓമശ്ശേരി (ജനകീയ ഐക്യമുന്നണി ), ബിന്ദു രാജന്‍ ( എന്‍.ഡി.എ ) എന്നീ സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് വോട്ടെണ്ണല്‍ ആരംഭിക്കും. പത്ത് മണിയോടെ ഫലം അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയിലെ സരിത സുരേഷ് 34 വോട്ടിനാണ് വിജയിച്ചത്. ഇവര്‍ 529 വോട്ടാണ് കരസ്ഥമാക്കിയിരുന്നത്. പി.ആര്‍. അജിത (യു.ഡി.എഫ്) 495, ഷാഹിന ഗഫൂര്‍ (വെല്‍ഫയര്‍ പാര്‍ട്ടി ) 66, ലളിത (എന്‍.ഡി.എ) 25 വോട്ടുകളുമാണ് അന്ന് നേടിയിരുന്നത്. ഉപതെരഞ്ഞെടു ഫലം തിരുവമ്പാടിയിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കക്ഷികള്‍ക്ക് ഒരേ പോലെ നിര്‍ണായകമാകും. ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ യു.ഡി.എഫിനൊപ്പവും മറുവിഭാഗം ജനകീയ ഐക്യമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വേണ്ടിയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.