കൊടുവള്ളി: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കോത്ത് മണ്ഡലം കോണ്‍ഗ്രസില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത മറനീക്കി പുറത്തേക്ക്. പ്രശ്നം പരിഹരിക്കാന്‍ നേതൃത്വം നടത്തിയ ശ്രമത്തിനു പിന്നാലെ പൊതു വേദിയിലുണ്ടായ കൈയേറ്റമാണ് വീണ്ടും ചേരിപ്പോരിലേക്ക് വഴിവെച്ചത്. കഴിഞ്ഞ ദിവസം കിഴക്കോത്ത് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനത്തെിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം വേദിയിലേക്ക് കയറാന്‍ ശ്രമിച്ച മുന്‍ മണ്ഡലം പ്രസിഡന്‍റും നിലവില്‍ ഡി.സി.സി അംഗവുമായ കെ.കെ. ആലിയെ ഒരുവിഭാഗം തടഞ്ഞതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കെ. കെ.ആലി, കെ.ടി. അബ്ദുറഹിമാന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അസൈന്‍ പറക്കുന്ന്, കെ.പി. മൂസ, നൗഫല്‍ പറക്കുന്ന് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കിഴക്കോത്ത് മണ്ഡലം കമ്മിറ്റി ഡി.സി.സിക്ക് നേരത്തെ കത്തുനല്‍കിയിരുന്നു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇതിനിടെ എളേറ്റില്‍ വട്ടോളിയില്‍ വിലയ്ക്കുവാങ്ങിയ മണ്ഡലം കമ്മിറ്റി ഓഫിസ് ഉമ്മന്‍ ചാണ്ടിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനിക്കുകയും ഇതിനായി ചേര്‍ന്ന യോഗത്തില്‍ ഓഫിസ് വിലയ്ക്കു വാങ്ങിയ മുന്‍ പ്രസിഡന്‍റിനെ പങ്കെടുപ്പിക്കാത്തത് ഒരുവിഭാഗം ചോദ്യം ചെയ്തത് വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതോടെ ഡി .സി .സി. പ്രസിഡന്‍റ് ടി. സിദ്ദീഖ്, മുന്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു എന്നിവര്‍ എളേറ്റില്‍ വട്ടോളിയിലത്തെി ഇരുവിഭാഗവുമായും ചര്‍ച്ച നടത്തുകയും ആര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ളെന്നും ഓഫിസ് ഉദ്ഘാടനത്തിന് എല്ലാവരെയും പങ്കെടുപ്പിക്കാമെന്നും തീരുമാനത്തിലത്തെുകയായിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസം ഓഫിസ് ഉദ്ഘാടനത്തിനത്തെിയ കെ.കെ. ആലി വേദിയിലേക്ക് കയറുന്നതിനിടെ ഒരുവിഭാഗം തടഞ്ഞുവെക്കുകയും താഴേക്ക് വലിച്ചിറക്കുകയുമായിരുന്നു. കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനത്തിലേക്ക് മുസ്ലിം ലീഗ് ഭാരവാഹികളെ ക്ഷണിച്ചിരുന്നില്ളെങ്കിലും നിലവില്‍ ഭാരവാഹിത്വമില്ലാത്ത എം.എ. റസാക്കിനെ ക്ഷണിച്ചതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. പറക്കുന്ന് വാര്‍ഡില്‍ നിന്നും കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച കെ.കെ. ആലിക്കെതിരെ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കി വിജയിപ്പിച്ചിരുന്നു. . ആലി മാസ്റ്ററെ പരിചയപ്പെടുത്തിയതിന് പകരമെന്നോണം അസംബ്ളി തെരഞ്ഞെടുപ്പില്‍ ആലി മാസ്റ്ററുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ എം.എ. റസാക് മാസ്റ്റര്‍ക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.