നഗരസഭ പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ലിങ്ക്റോഡില്‍ പ്രവര്‍ത്തിക്കുന്ന എന്‍.കെ ഇലക്ട്രിക്കല്‍സ്, ഗാലക്സി മൊബൈല്‍സ്, സ്മാര്‍ട്ട്ലുക്ക് ബ്യൂട്ടിപാര്‍ലര്‍, എ.എം.പി.എസ് ഇലക്ട്രിക്കല്‍സ്, മൈക്രോഫിനാന്‍സ് എന്നിവിടങ്ങളിലാണ് മോഷണം. മൊത്തം 82,000 രൂപ കവര്‍ന്നു. കടകളുടെയെല്ലാം ഷട്ടറുകളും തകര്‍ത്തു. ഈ ഇനത്തിലും നഷ്ടമുണ്ട്. മോഷണവിവരം രാവിലെയാണ് ശ്രദ്ധയില്‍പെട്ടത്. ഒരു കടയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ രണ്ടു മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും ഇവര്‍ മുഖംമൂടി ധരിച്ചിരുന്നു. പൊലീസ് നായ, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി. പട്ടണത്തില്‍ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരി കോഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി. ബഷീര്‍, കെ.പി. ശ്രീധരന്‍, ടി.പി. ഇസ്മായില്‍, എം.പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.